ദ്വീപുകള്‍ സ്വന്തമാക്കണോ? പോകാം മാലിദ്വീപിലേക്ക്…
എന്നും സഞ്ചാരികളുടെ പ്രീയ ഇടമാണ് മാലി ദ്വീപ്. ജീവിതത്തില്‍ ഒരുതവണയെങ്കിലും അവിടം സന്ദര്‍ശിക്കണമെന്ന് ആഗ്രഹിക്കാത്തവര്‍ ഉണ്ടാകില്ല.
വളരെ കൌതുകകരമായ വാര്‍ത്തയാണ് മാലിദ്വീപിൽ നിന്ന് എത്തുന്നത്. മാലിദ്വീപ് സർക്കാർ അവിടുത്തെ പതിനാറ് ദ്വീപുകൾ വിൽക്കാനൊരുങ്ങുകയാണ്. 50 വർഷത്തെ പാട്ടത്തിനാണ് ദ്വീപുകൾ ലേലം ചെയ്യാനൊരുങ്ങുന്നത്. ഇതും കേട്ട് ഓടിപോയി ചെന്ന് ദ്വീപ് വാങ്ങിക്കാമെന്നൊന്നും കരുതണ്ട. അതത്ര എളുപ്പമല്ല. കർശനമായ നിബന്ധനകളോട് കൂടിയാണ് ദ്വീപ് വിൽക്കാനൊരുങ്ങുന്നത്.
കൊറോണയെതുടര്‍ന്നുള്ള സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറാനാണ് സർക്കാർ ഇപ്പോൾ ഇത്തരത്തിലുള്ള തീരുമാനം എടുത്തിരിക്കുന്നത്. അവിടെ ദ്വീപ് വാങ്ങിക്കുന്നർ റിസോർട്ടുകളും പണിയണം. ലേലം വിജയിച്ച് ദ്വീപ് സ്വന്തമാക്കുന്നവർക്ക് ഏത് പ്രോജക്ട് നടപ്പാക്കാനും 36 മാസം വരെ സമയം ഉണ്ട്. മാത്രവുമല്ല അഞ്ച് വർഷത്തെ റസിഡന്റ് വിസയും ലഭിക്കും.
റിസോർട്ട് നിർമ്മാണത്തിന്റെ പേരിൽ ദ്വീപിലെ മരങ്ങൾ വെട്ടിനികത്താണോ പരിസ്ഥിതിയ്ക്ക് കോട്ടം തട്ടിക്കുന്ന പ്രവർത്തനങ്ങളൊന്നും തന്നെ ചെയ്യാനോ പാടില്ല. എന്ത് ചെയ്യുമ്പോഴും ആദ്യം സർക്കാരിൽ നിന്ന് അനുമതി വാങ്ങിക്കണം. ഇനി ഏതെങ്കിലും സാഹചര്യത്തിൽ ഒരു മരം വെട്ടേണ്ടി വന്നാൽ അതിന്റെ സ്ഥാനത്ത് രണ്ട് മരങ്ങൾ വെച്ചുപിടിപ്പിക്കണം. പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി സസ്യജാലങ്ങളിൽ നിന്ന് മാറി 16 അടി ചുറ്റളവിൽ അടിസ്ഥാന സൗകര്യങ്ങൾ നിർമ്മിക്കണം എന്നതൊക്കെയാണ് സര്‍ക്കാരിന്‍റെ നിബന്ധനകള്‍