വൈദ്യശാസ്ത്ര ലോകത്തെ വഴിത്തിരിവ്: മനുഷ്യശരീരത്തിലേക്ക് പന്നിയുടെ ഹൃദയം
ന്യൂയോർക്കിലാണ് സംഭവം നടന്നത്. മനുഷ്യ ശരീരത്തിലേക്ക് പന്നിയുടെ ഹൃദയം വിജയകരമായി മാറ്റിവെച്ചു. ഏഴ് മണിക്കൂറുകൾ നീണ്ടുനിന്ന പരീക്ഷണത്തിനൊടുവിലാണ് വൈദ്യശാസ്ത്ര ലോകത്തെ വഴിത്തിരിവായ സംഭവം നടന്നത്.57 കാരനിലാണ് പന്നിയുടെ ഹൃദയം മാറ്റി വെച്ചത്. ബാൾട്ടിമോറിലെ മേരിലാൻഡ് മെഡിക്കൽ സെന്ററാണ് ശാസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയത്. സാധാരണ പോലെ ഈ ഹൃദയം പ്രവർത്തിക്കുന്നു.
കൃത്യമായ സമയത്ത് അവയവം മാറ്റിവയ്ക്കൽ നടത്താത്തതിനാൽ അമേരിക്കയിൽ പന്ത്രണ്ടോളം പേർ ദിവസേന മരിക്കുന്നുണ്ട്. ഹൃദയത്തിനായി കാത്തുനിൽക്കുന്നവർ ഏറെയാണ്. ഈ സാഹചര്യത്തിലാണ് വൈദ്യശാസ്ത്രം ഇങ്ങനെ ഒരു പരീക്ഷണത്തിന് മുതിർന്നത്. അതേ സമയം 57 കാരനായ ഡേവിഡ് ബെന്നറ്റിന്റെ ആരോഗ്യ നില ശ്രദ്ധാപൂർവ്വം നിരീക്ഷിക്കുകയാണ് മേരിലാൻഡ് മെഡിക്കൽ സെന്ററിലെ വിദഗ്ധ സംഘം. ഇത് ആറാഴ്ചയോളം തുടരും. ജനിതകമാറ്റം വരുത്തിയ ഹൃദയത്തെ മനുഷ്യ ശരീരം സ്വീകരിക്കുമോ അല്ലെങ്കിൽ തിരസ്കരിക്കുമോ എന്നത് ഇനിയും അറിയാനുണ്ട്.