പ്ലെയിന്‍ മന്തി റൈസ്
ചേരുവകൾ:-
ബസുമതി അരി -2 കപ്പ്
ഉള്ളി – 1 (medium size)
തക്കാളി – 1 ” “
പച്ചമുളക് – 4 എണ്ണം
garlic paste- 1 TSp
3.ഏലക്ക -2 എണ്ണം
ഗ്രാമ്പൂ -2 എണ്ണം
പട്ട -ഒരു ചെറിയ കഷ്ണം
വഴനയില-ഒരെണ്ണം
കുരുമുളക്-1/2 TSp
മല്ലി ചതച്ചത് -1 TSp
നല്ല ജീരകം -1 TSp
നല്ല ജീരകം പൊടിച്ചത് -1/2 TSp
4.dried lemon-ഒരെണ്ണം
5.ഉപ്പ്-ആവശ്യത്തിന്
6.oil-3-4 TbSp
7.ചിക്കൻ സ്റ്റോക്ക്-രണ്ടെണ്ണം
പാകം ചെയ്യുന്ന വിധം:-
തക്കാളി അരച്ചെടുക്കുക…ഒരു പാനിൽ ഓയിൽ ഒഴിച്ചു മൂന്നാമത്തെ ചേരുവ ചേർത്തു ഉള്ളി ഇട്ട് വഴറ്റുക..garlic paste ചേർത്തു വഴറ്റുക…ഇതിലേക്ക് തക്കാളി അരച്ചത് ചേർത്തു ചിക്കൻ സ്റ്റോക്ക് ചേർത്തു ഇളക്കുക… പച്ചമുളക് മുഴുവനായി ചേർത്തു കൊടുക്കുക…എണ്ണ തെളിയുമ്പോൾ അര മണിക്കൂർ കുതിർത്ത അരി ചേർത്തു വറുക്കുക…ഇതിലേക്ക് 3 കപ്പ് തിളച്ച വെള്ളം ഒഴിക്കുക…
ആവശ്യത്തിന് ഉപ്പ് ചേർത്തു ഉണക്ക നാരങ്ങ ചേർത്തു മൂടി വെച്ചു ഇടത്തരം തീയിലിട്ട് വേവിക്കുക
റെസിപി റെഫ്സില ഇര്‍ഫാന്‍