‘മരക്കാർ അറബിക്കടലിന്റെ സിംഹം’വെള്ളിയാഴ്ച മുതല്‍ വീട്ടിലിരുന്ന് കാണാം
മോഹൻലാൽ–പ്രിയദർശൻ കൂട്ടുകെട്ടിലിറങ്ങിയ ചിത്രം ‘മരക്കാർ’ അറബിക്കടലിന്റെ സിംഹം ഡിസംബർ 17ന് ആമസോൺ പ്രൈമിൽ റിലീസ് ചെയ്യും. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലും സിനിമ ലഭ്യമാകും.
സുപ്രധാന നായിക വേഷങ്ങളില്‍ മഞ്ജു വാര്യര്‍, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍ തുടങ്ങിയവരാണ് എത്തുന്നത്. സുനില്‍ ഷെട്ടി, പ്രഭു, ഫാസില്‍, സിദ്ദിഖ്, നെടുമുടി വേണു, ഇന്നസെന്റ്, അശോക് സെല്‍വന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങള്‍.
സാമൂതിരി രാജവംശത്തിന്റെ നാവികമേധാവിയായിരുന്ന കുഞ്ഞാലി മരക്കാറുടെ കഥ പറയുന്ന ചിത്രമാണ് ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’.ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ഈ എപ്പിക് ഹിസ്‌റ്റോറിക്കല്‍ വാര്‍ ചിത്രത്തിന്റെ തിരക്കഥ അനി ശശിയും പ്രിയദര്‍ശനും ചേര്‍ന്നെഴുതുന്നു.
കോ പ്രൊഡ്യുസർ- ഡോ: സിജെ റോയി, സന്തോഷ് ടി കുരുവിള, ഛായാഗ്രഹണം- തിരു, ഗാനരചന- ബികെ ഹരിനാരായണന്‍, ഷാഫി കൊല്ലം, പ്രിയദര്‍ശന്‍, സംഗീതം- റോണി റാഫേല്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍- സാബു സിറിള്‍, എഡിറ്റിംങ്- അയ്യപ്പന്‍ നായര്‍, ആക്ഷന്‍- ത്യാഗരാജന്‍, കാസു നേദ (തായ്‌ലന്‍ഡ്), മേക്കപ്പ്- പട്ടണം റഷീദ്, പശ്ചാത്തലസംഗീതം- അങ്കിത് സൂരി, രാഹുല്‍ രാജ്, ലിയല്‍ ഇവാന്‍സ് റോഡര്‍ (ലണ്ടന്‍), പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- സിദ്ധു പനക്കല്‍.
തിയേറ്ററില്‍ എത്തുന്നതിനും മുന്‍പ് തന്നെ മൂന്നു ദേശീയ പുരസ്‌കാരങ്ങളാണ് ഈ പ്രിയദര്‍ശന്‍ ചിത്രം നേടിയിരുന്നു.
മികച്ച ഫീച്ചര്‍ ഫിലിമിനുള്ള പുരസ്‌കാരത്തിന് പിറകെ, മികച്ച കോസ്റ്റ്യൂം ഡിസൈനിനുള്ള അവാര്‍ഡ് സുജിത് സുധാകരന്‍, വി. സായ് എന്നിവര്‍ നേടി.സിദ്ധാര്‍ഥ് പ്രിയദര്‍ശന്‍ മികച്ച സ്‌പെഷ്യല്‍ എഫക്ടിനുള്ള പുരസ്‌കാരത്തിനും അര്‍ഹനായി.