കര്‍ക്കിടക ഉണ്ട
റെസിപി ലക്ഷമി കൃഷ്ണദാസ് പാറയില്‍
അരി – 250 gm
എള്ള് – ഒരു കപ്പ്
ഉലുവ – 100 gm
ചെറിയജീരകം – 100 gm
അയമോദകം – കാൽക്കപ്പ്
ഏലക്ക – 8 എണ്ണം
ചുക്ക് – രണ്ട് ചെറിയ പീസ്
ശർക്കര – 400 ഗ്രാം
നാളികേരം ചിരവിയത് രണ്ടര കപ്പ്
ആശാളി – 100 gm
ചതകുപ്പ – 100 gm
തയ്യാറാക്കുന്ന വിധം
അരിയും മറ്റു ചേരുവകളും എല്ലാം നന്നായി വറുത്തെടുക്കണം. ഞവര അരി ഉപയോഗിക്കുന്നതാണ് ഏറെ നല്ലത്. ആദ്യം അരി വറുത്തു മാറ്റിവെക്കാം. പൊട്ടിവരുന്നതുവരെ വറുക്കണം. ശേഷം കറുത്ത എള്ള് ചൂടാക്കിയെടുക്കാം. തുടർന്ന് ഉലുവയും ജീരകവും അയമോദകവുമെല്ലാം കരിഞ്ഞുപോകാതെ കുറഞ്ഞതീയിൽ ചൂടാക്കിയെടുക്കാം. ചൂടാറിയ ശേഷം മിക്സിയിൽ പൊടിച്ചെടുക്കാം. ശർക്കരപാനി തയ്യാറാക്കി തേങ്ങാ ചിരകിയതും ചേർത്ത് ഉണ്ട ഉണ്ടാക്കാം.