” മേപ്പാടി “
ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
തുടി, ദി ഡാർക്ക് സീക്രെട്ട് എന്നി ചിത്രങ്ങൾക്ക് ശേഷം ജോമോൻ ജോർജ് സംവിധാനം ചെയ്യുന്ന “മേപ്പാടി” എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി.മൂൺ എന്റർടൈൻമെന്റിന്റെബാനറിൽ ഷിബു സി ആർ,രമണി രാജേഷ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ വിവേക് വിശ്വം,സന്തോഷ് കിഴറ്റൂർ,വിനോദ് കോവൂർ,ഉണ്ണി രാജ്, ഡോക്ടർ ദീപ തുടങ്ങിയവർക്കൊപ്പം പുതുമുഖ താരങ്ങളും അഭിനയിക്കുന്നു.
രഞ്ജിത്ത് അടിയോടി തിരക്കഥ സംഭാഷണമെഴുതുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം മണി നിർവ്വഹിക്കുന്നു.സംഗീതം-ജയ കാർത്തി, എഡിറ്റർ-മണി.പ്രൊഡക്ഷൻകൺട്രോളർ-ഫെബിൻ അങ്കമാലി,മേക്കപ്പ്-റെസ്സി,പീയൂഷ് പുരുഷു, വസ്ത്രാലങ്കാരം-നിസ്സി മാത്യു.ആക്ഷൻ-ബ്രൂസിലി രാജേഷ്.

കണ്ണൂർ കാസറഗോഡ് ജില്ലകളിലായി ജനുവരിയിൽ ചിത്രികരണം ആരംഭിക്കുന്നു.
പി ആർ ഒ – എ എസ് ദിനേശ്.