സുഹൃത് കൂട്ടായ്മയിൽ പിറന്ന ‘തിയേറ്റര്‍ പ്ലേ’ ഒ ടി ടി പ്ലാറ്റ്ഫോം

സിനിമാ പ്രേമികളായ നാല് സുഹൃത്തുക്കളുടെ സ്വപ്ന പദ്ധതിയായി മാറിയ ‘തിയേറ്റര്‍ പ്ലേ’ ഒ ടി ടി പ്ലാറ്റ്ഫോം പുത്തന്‍ കാഴ്ചാനുഭവം പകര്‍ന്ന് മലയാളത്തില്‍ ശ്രദ്ധേയമാകുന്നു. വിവിധ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിനു മാത്യു പോള്‍, സായി വെങ്കിടേശ്വരന്‍, സുധീര്‍ ഇബ്രാഹിം, (പാപ്പി ) റിയാസ് എം.റ്റി എന്നീ സിനിമാ ആസ്വാദകരുടെ കൂട്ടായ്മയില്‍ പിറന്നതാണ് ‘തിയേറ്റര്‍ പ്ലേ’ ഒ ടി ടി പ്ലാറ്റ്ഫോം. മികച്ച കാഴ്ചാനുഭവം പ്രേക്ഷകര്‍ക്ക് പങ്കുവെയ്ക്കുവാനായി ഒരുക്കിയ തിയേറ്റര്‍ പ്ലേയുടെ ഔദ്യോഗിക പ്രവര്‍ത്തനോല്‍ഘാടനം സാംസ്ക്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ തന്‍റെ ഫെയ്സ്ബുക്ക് പേജിലൂടെ നിർവ്വഹിച്ചു.

മലയാളം, തമിഴ്, ഹിന്ദി, കന്നട, ഇംഗ്ലീഷ് ഭാഷകളിലായി ഒട്ടേറെ പുതിയ ചിത്രങ്ങളാണ് തിയേറ്റര്‍ പ്ലേയിലൂടെ റിലീസിനൊരുങ്ങിയിരിക്കുന്നത്. കൂടാതെ ഹ്രസ്വചിത്രങ്ങള്‍, ഡോക്യുമെന്‍ററികള്‍, തുടങ്ങി നിരവധി ദൃശ്യാനുഭവങ്ങള്‍ തിയേറ്റര്‍ പ്ലേയിലൂടെ പ്രേക്ഷകരിലേക്കെത്തും. തിയേറ്റര്‍ പ്ലേ ടീം ഒരുക്കിയ മലയാള ചിത്രം ‘കരുവ്’, ഫ്ളാറ്റ് നമ്പര്‍ 14 ,തമിഴ് ചിത്രം ‘പാമ്പാടും ചോലൈ’ എന്നീ ചിത്രങ്ങളും അണിയറയില്‍ ഒരുങ്ങുകയാണ്. ഈ ചിത്രങ്ങള്‍ ഒട്ടുമിക്കതും വിവിധ ഭാഷകളിലേക്ക് മൊഴിമാറ്റത്തിനും തയ്യാറാവുന്നുണ്ട്. ചിത്രീകരണം പൂര്‍ത്തിയായ കരുവ് ഈ മാസം റിലീസ് ചെയ്യും.

കലാമൂല്യവും ജനപ്രിയവുമായ സിനിമകളും ഡോക്യുമെന്‍ററികളും പ്രേക്ഷകരിലേക്കെത്തിക്കുകയാണ് തിയേറ്റര്‍ പ്ലേയുടെ ലക്ഷ്യമെന്ന് മാനേജിംഗ് പാര്‍ട്ട്ണറായ വിനു മാത്യു പോള്‍ പറഞ്ഞു. സാമ്പത്തിക ഇളവുകളോടെ പുതിയ ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് കാണുവാനും ആസ്വദിക്കുവാനും അവസരമൊരുക്കുന്ന കൂടുതല്‍ സംവിധാനങ്ങള്‍ താമസിയാതെ തിയേറ്റര്‍ പ്ലേയില്‍ ഒരുക്കുമെന്നും വിനു മാത്യു പോള്‍ അറിയിച്ചു.
പി ആര്‍ സുമേരന്‍ (പി ആര്‍ ഒ) 9446190254

Leave a Reply

Your email address will not be published. Required fields are marked *