‘മിഷൻ സി’ ഫെബ്രുവരി 3-ന് നീസ്ട്രീം ഒടിടിയിൽ..


ഒരു എൻഗേജിംഗ് റോഡ്ത്രില്ലർ മൂവിയായ “മിഷൻ സി”ഫെബ്രുവരി 3ന് നീസ്ട്രീം ഒടിടിയിൽ റിലീസ് ചെയ്യും.
കോവിഡ് കാലത്ത് ചിത്രീകരണം തീർത്ത്, തിയേറ്ററിൽ റിലീസ് ചെയ്‌ത സിനിമ മികച്ച അഭിപ്രായം നേടിയ സിനിമകളിൽ ഒന്നാണ്. വിജയത്തിലേക്ക് കുതിക്കുമായിരുന്ന മിഷൻ സി 10ൽ 8.1 IMDB റേറ്റിംഗ് ഉണ്ടായിട്ടും തിയേറ്റർ വിതരണത്തിലുണ്ടായ ചില ആശയകുഴപ്പങ്ങൾ കാരണം പിൻവലിക്കേണ്ടി വന്ന സിനിമയാണിത്.

‘ഓടിക്കൊണ്ടിരിക്കുന്ന ബസ്‌ ഹൈജാക്ക് ചെയ്യുന്നതും, പോലീസ് ചെയ്‌സിംഗും, തുടർന്നുള്ള കമൻഡോ ഓപ്പറേഷനും കൊണ്ട് ഓരോ നിമിഷവും പ്രേക്ഷകനെ എൻഗേജ് ചെയ്യിപ്പിക്കുന്ന ഒരു അടിപൊളി ത്രില്ലർ സിനിമയാണ് ‘മിഷൻ സി’.” മനോരമ മ്യൂസിക്‌സ് റിലീസ് ചെയ്‌ത മിഷൻ സിയിലെ ഒരുഗാനം മാത്രം 13 ലക്ഷത്തോളം ആളുകളാണ് ആസ്വദിച്ചത്. മനോരമ മ്യൂസിക്‌സ് തന്നെയാണ് മിഷൻ സിയുടെ ട്രെയ്‌ലറും റിലീസ് ചെയ്‌തത്‌. വിവിധ സോഴ്‌സുകളിലായി 2 മില്യണിലധികം പ്രേക്ഷകരാണ് ഈ സിനിമയുടെ ട്രെയ്‌ലർ കണ്ടത്,”വിനോദ് ഗുരുവായൂർപറഞ്ഞു.
ഗാനം ഇവിടെ ആസ്വദിക്കാം:


മലയാളത്തിലെ ആക്ഷൻ സിനിമകളുടെ മാസ്‌റ്റർ ക്രാഫ്‌റ്റ്മാൻ ജോഷി അഭിനന്ദിച്ച സിനിമയാണ്
മിഷൻ സി. കോവിഡ് പ്രതിസന്ധിക്കിടയിൽ ഏറ്റവും ചുരുങ്ങിയ ബഡ്‌ജറ്റിൽ തീർത്ത ഒരു റോഡ് ത്രില്ലർ സിനിമയാണെങ്കിലും ആ പോരായ്‌മകൾ ഒട്ടും ഫീൽ ചെയ്യാതെ പൂർത്തീകരിക്കാൻ കഴിഞ്ഞ സിനിമ കൂടിയാണിത്.


യുവ നടൻ അപ്പാനി ശരത്തിനെ നായകനാക്കി വിനോദ് ഗുരുവായൂര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മിഷന്‍ സി‘.എം സ്‌ക്വയർ സിനിമയുടെ ബാനറില്‍ മുല്ല ഷാജി നിർമിക്കുന്ന “മിഷൻ-സി”എന്ന റിയലിസ്റ്റിക് ക്രെെം ആക്ഷന്‍ എൻഗേജിങ് ത്രില്ലർ ചിത്രത്തിൽ മീനാക്ഷി ദിനേശാണ് നായിക.മേജര്‍ രവി,ജയകൃഷ്ണന്‍,കെെലാഷ്,ഋഷി തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു.


സുശാന്ത് ശ്രീനി ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു.സുനില്‍ ജി ചെറുകടവ് എഴുതിയ വരികള്‍ക്ക് ഹണി,പാര്‍ത്ഥസാരഥി എന്നിവര്‍ സംഗീതം പകരുന്നു.വിജയ് യേശുദാസ്,അഖില്‍ മാത്യു എന്നിവരാണ് ഗായകര്‍. എഡിറ്റര്‍-റിയാസ് കെ ബദര്‍.പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ബിനു മുരളി,കല-സഹസ് ബാല,മേക്കപ്പ്-മനോജ് അങ്കമാലി,വസ്ത്രാലങ്കാരം-സുനിൽ റഹ്മാന്‍,സ്റ്റില്‍സ്-ഷാലു പേയാട്,ആക്ഷന്‍-കുങ്ഫ്യൂ സജിത്ത്,പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്-അബിന്‍.പി ആർ ഒ-എ.എസ്. ദിനേശ്.


മിഷൻ സിയുടെ ത്രില്ലർ ട്രെയ്‌ലർ ഇവിടെ കാണാം:

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!