മൂഡ് ഔട്ട് മാറാന്‍ ഈസി ടിപ്സ്
ചില ദിവസങ്ങളില്‍ ഉണര്‍ന്ന് എണീക്കുമ്പോള്‍ ബോറിംഗ് ആയി തോന്നാറുണ്ടോ?..പ്രത്യേകിച്ച് കാരണമൊന്നുമില്ലെങ്കിലും എന്തൊക്കെയോ മാനസിക ബുദ്ധിമുട്ട് അനുഭവപ്പെടാം. ഈ മടുപ്പ് എങ്ങനെ സന്തോഷത്തോടെയിരിക്കാം എന്നാണ് എല്ലാവരും ആലോചിക്കുന്നത്. എപ്പോഴും സന്തോഷത്തോടെയിരിക്കാനുള്ള ഈസി ടിപ്സ് ഇതാ
ചങ്ങാതി നന്നായാല്‍ കണ്ണാടിവേണ്ട എന്ന് പറയാറില്ലേ… സുഹൃത്ത് നിങ്ങള്‍ക്കാവശ്യമായ സ്‌നേഹവും, പിന്തുണയും ആശ്വാസവും നല്‍കും. സുഹൃത്തുക്കളുമായി ഒരു പത്ത് മിനിറ്റ് മനസ് തുറന്ന് സംസാരിക്കുന്നത് പോലും നിങ്ങള്‍ക്ക് വളരെയധികം സന്തോഷം നല്‍കും.
ജീവിതത്തില്‍എന്നത് പരമ പ്രധാനമാണ്. നിങ്ങള്‍ രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ നിങ്ങളുടെ ലക്ഷ്യങ്ങളെക്കുറിച്ചും ആഗ്രഹങ്ങളെക്കുറിച്ചും തീര്‍ച്ചയായും ചിന്തിക്കുക.ആരോഗ്യകരമായ ഭക്ഷണക്രമം നിങ്ങളുടെ മനസ്സിലും ശരീരത്തിലും സന്തോഷം നിലനിര്‍ത്താന്‍ സഹായിക്കുന്നു. ഫാമിലിയായിട്ട് സമയം ചെലവഴിക്കാന്‍ സമയം കണ്ടെത്തുക. കുട്ടികളുമായി വിനോദങ്ങളില്‍ ഏര്‍പ്പെടുന്നത് കുട്ടികള്‍ക്കും നിങ്ങള്‍ക്കും ഒരുപോലെ മൈന്‍ഡ് റിഫ്രഷാകും.
നിങ്ങളുടേതായ കംഫര്‍ട്ട് സോണില് ഇരിക്കാന്‍ നിങ്ങള്‍ക്ക് എപ്പോഴും താല്പര്യം ഉണ്ടാകും. ഈ ചട്ടക്കൂടില്‍ നിന്ന് പുറത്ത് കടക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ജീവിതത്തില്‍ വിജയിക്കാന്‍ പുതിയ കാര്യങ്ങള്‍ പരീക്ഷിക്കണം.ഇതിനായി നിങ്ങളുടെ കംഫര്‍ട്ട് സോണില്‍ നിന്ന് നിങ്ങള്‍ പുറത്തുകടക്കണം. ഒരു പ്രഭാത നടത്തം, ജിമ്മില്‍ പോയി വര്‍ക്ക് ഔട്ട് ചെയ്യുന്നത്, ഒരു റെസ്റ്റോറന്റില്‍ പോയി ഒറ്റയ്ക്ക് ഭക്ഷണം കഴിക്കുക ഇങ്ങനെ പലകാര്യങ്ങളും നിങ്ങള്‍ക്ക് പുതുതായി തുടങ്ങാം.
സോഷ്യല്‍ മീഡിയയില്‍ നിങ്ങളെ സന്തോഷിപ്പിക്കുന്ന നിങ്ങള്‍ക്ക് പ്രയോജനം ലഭിക്കുന്ന ഒന്നും ഇല്ലെങ്കില്‍ അതില്‍ നിന്ന് അകലം പാലിക്കുക. ആവശ്യത്തിന് മാത്രം സമയം സോഷ്യല്‍ മീഡിയയില്‍ ചെലവഴിക്കുക.