‘ഉർവശി കണ്ടെത്തിയ മുകേഷിലെ സംഗീതജ്ഞൻ’ ഉറുവശിയെ പറ്റിച്ച കഥപറഞ്ഞ് മുകേഷ്
നന്മ നിറഞ്ഞവൻ ശ്രീനിവാസൻ എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെ ഉർവശിയെപ്പറ്റിച്ച കഥ മുകേഷ് സ്പീക്കിംഗ് എന്ന യൂട്യൂബ് ചാനലിലൂടെയാണ് മുകേഷ് വെളിപ്പെടുത്തിയത്.
ആ കഥ ഇങ്ങനെ എന്ന് മുകേഷ് വിശദീകരിക്കുന്നു.
‘ഷൂട്ടിങ്ങിനായി എത്തിയപ്പോൾ ഉർവശിയുടേയും ജയറാമിന്റെയും ഭാഗങ്ങളാണ് ഷൂട്ട് ചെയ്യുന്നത്. തന്റെ ഷോട്ടെടുക്കാൻ കുറച്ചു കൂടി സമയം എടുക്കും എന്ന് മനസ്സിലാക്കിയ മുകേഷ് ഉർവശിയെപ്പറ്റിക്കാൻ തന്നെ തീരുമാനിച്ചു. ഉർവശി മുകേഷിനെ ശ്രദ്ധിക്കുന്നുമുണ്ടായിരുന്നു. അത് മനസ്സിലാക്കിയ മുകേഷ് ഒരു പേപ്പറിൽ എന്തൊക്കെയോ എഴുതുന്നതായി കാണിച്ചു. അത് കണ്ട് ഉർവശി മുകേഷിന്റെ അടുത്തേക്ക് ഓടിച്ചെന്നു. എന്നിട്ട് ഒരു വശത്തുകൂടി പതുങ്ങി പതുങ്ങി വന്ന് എന്താണ് എഴുതുന്നതെന്ന് നോക്കി. മുകേഷ് അഭിനയിച്ചു കൊണ്ടിരിക്കുന്ന മറ്റൊരു ചിത്രമായ ദിനരാത്രങ്ങൾ എന്ന സിനിമയിലെ പാട്ടാണ് അദ്ദേഹം എഴുതിയത്. എന്നാൽ അത് ഉർവശിയ്ക്ക് അറിയില്ലായിരുന്നു. ഉർവശി ആ പേപ്പർ വലിച്ചെടുത്ത് എന്താണ് മുകേഷേട്ടൻ എഴുതുന്നതെന്ന് ചോദിച്ചു. ഞാൻ വെറുതെയിരിക്കുമ്പോൾ ചില വരികളൊക്കെ ഇങ്ങനെ കുത്തിക്കുറിക്കും എന്നിട്ട് അതെടുത്ത് കളയുമെന്നും മുകേഷ് പറഞ്ഞു. അതോടെ താനത് വായിച്ചു നോക്കട്ടെ എന്നു പറഞ്ഞു ഉർവശി അതെടുത്തു.’ മുകേഷേട്ടാ ഇത് ഗംഭീരമായിരിക്കുന്നു , മുകേഷേട്ടന് എഴുതാനുള്ള കഴിവുണ്ട് . അത് കളയരുത്. നമുക്ക് പല കഴിവുകളുണ്ട്. ചിലർക്ക് സ്പോർട്സ്, ചിലർക്ക് കഥ, ചിലർക്ക് കവിത. ഏത് കഴിവും പരിപോഷിപ്പിക്കണം. ഇത് മനോഹരമായിട്ടുണ്ട്. ഉർവശി മുകേഷിനോട് പറഞ്ഞു.പാട്ടെഴുതുന്നതും മുകേഷേട്ടൻ സംഗീതം നൽകുന്നതും മുകേഷേട്ടൻ. അത്ഭുതത്തോടെ ഉർവശി പറഞ്ഞു.പിന്നെ എപ്പോഴെങ്കിലും സത്യം പറയാമെന്നാണ് മുകേഷ് കരുതിയത്.പക്ഷേ അതിനുശേഷം ഉർവശിയെ മുകേഷിന് കാണാൻ പറ്റിയില്ല.
ദിനരാത്രങ്ങൾ റിലീസ് ചെയ്തപ്പോൾ ഉർവശിയും എല്ലാവരും കൂടി പ്ലാൻ ചെയ്ത് സെക്കന്ഡ് ഷോയ്ക്ക് തന്നെ അത് പോയിക്കണ്ടു. മുകേഷ് ആണെങ്കിൽ ഉർവശിയോട് പറഞ്ഞതെല്ലാം മറന്നും പോയിരുന്നു. സിനിമ കണ്ടതിന്റെ പിറ്റേന്ന് ഉർവശി വന്നു . ‘ തിരുനെല്ലി കാട് പൂത്തു അയ്യട സംഗീത സംവിധായകൻ , പാട്ട് , എന്തൊരു ആക്ടിംഗ് ആയിരുന്നു . ഇനി ഞാൻ ലൈഫിൽ വിശ്വസിക്കില്ല ‘. എന്നും പറഞ്ഞു ഉർവശി നടന്നു നീങ്ങി, ഞാൻ പൊട്ടിച്ചിരിച്ചു. മുകേഷ് വീഡിയോയിൽ പറഞ്ഞു.