ലേലുഅല്ലു…. ദൃശ്യം 2 കന്നടലൊക്കേഷനിലെ തന്‍റെ അവസ്ഥ വിവരിച്ച് നവ്യ
നന്ദനം എന്ന സിനിമയിലൂടെ മലയാളികളുടെ മനം കവര്‍ന്ന നടിയാണ് നവ്യാനായര്‍.വിവാഹത്തോടെ ഇടവേളയെടുത്ത താരം വീണ്ടും സിനിമയില്‍ സജീവമായിരിക്കുകയാണ്. ദൃശ്യം 2 ന്‍റെ കന്നട റിമേക്കിലാണ് നവ്യ ഇപ്പോള്‍ അഭിനയിക്കുന്നത്.
ലൊക്കേഷനില്‍ കന്നട ഡയലോഗ് പഠിക്കുന്ന വിഡിയോയാണ് നവ്യ തന്‍റെ സോഷ്യമീഡിയ അക്കൌണ്ടിലൂടെ ഷെയര്‍ ചെയ്തത്.

”ലേലു അല്ലു ലേലു അല്ലു ലേലു അല്ലു എന്നെ അഴിച്ചുവിട് ..ദൃശ്യം ലൊക്കേഷനിൽ എന്റെ അവസ്ഥ,” എന്ന കുറിപ്പോടെ നവ്യ വീഡിയോ പോസ്റ്റ് ചെയ്തത്. വീഡിയോ വളരെവേഗം തന്നെ ശ്രദ്ധനേടികഴിഞ്ഞു.
പി വാസുവാണ് കന്നഡയില്‍ ‘ദൃശ്യം2’ സംവിധാനം ചെയ്യുന്നത്. ആദ്യ ഭാഗത്തിലെ നായകൻ ഡോ രവിചന്ദ്ര രണ്ടാം ഭാഗത്തിലും നായകനാകുന്നു. ജി എസ് വി സീതാരാമാനാണ് ‘ദൃശ്യ 2’വിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്. അനന്ത് നാഗ്, ആരോഹി നാരായണൻ തുടങ്ങിയവരാണ് അഭിനേതാക്കള്‍.ഇ4 എന്റര്‍ടെയ്‍ൻമെന്റാണ് ചിത്രം നിര്‍മിക്കുന്നത്.