ചിന്തകൾ
കവിത: ജിജി
മഴത്തുള്ളികൾ
ചോദിച്ചു..
നീയെന്തേ എന്നെ
കണ്ടില്ലേ ,,
മനസ്സ് മന്ത്രിച്ചു
മരവിച്ചു പോയെന്ന്,
നിന്നിലലിയാൻ
പറ്റുന്നില്ലെന്ന്,
വീണ്ടുമവ
ചിണുങ്ങി
മണ്ണിലേക്ക് ആഴ്ന്ന്,
മാനം മനം പോലെ
പൊള്ളിയടർന്ന്
പെയ്തു..
വീണ്ടും മൊഴിഞ്ഞു
വറ്റിപ്പോയൊരു
കിനാവ് കുത്തി
നോവിക്കുന്നെന്ന്,
മറക്കാനാവാതെ..
വക്കുപൊട്ടിയ
വാക്കുകൾ ഗദ്ഗദം
തീർക്കുന്നെന്ന്,
വിഹായസ്സിലൊരു
കൊള്ളിയാൻ മിന്നി
വെളിച്ചം കണ്ട്
ഞെട്ടിയ കിനാവ്
ഉള്ളിലൊരു
ഇടി മുഴക്കം തീർത്തു..
കരളുപറിഞ്ഞു പോയ
കടത്തിന്റെ കടലിൽ
വീണ്ടും വീണ്ടും
തിരയിളകി.
തീരമാണയാതെ
കിനാവ് ആഴിയിലേക്ക്
താഴ്ന്നു.
ചിന്തകൾ അക്ഷരങ്ങൾ
തിരഞ്ഞു.
മായാത്ത നോവിന്റെ
ഹൃദയം പറിച്ചെടുത്തു
മഴയുടെ ചില്ലകളിലിട്ട്
പ്രതീക്ഷയുടെ
കാറ്റ് തഴുകിത്തലോടി ,,
തണുത്തൊരു
കുളിരുമായി അകലേക്ക്
പോയി…
കാണാമറയത്തേക്ക്
അവളുടെ സ്വപ്നങ്ങളും
പേറിപ്പേറി…