കുഞ്ചാക്കോ ബോബന്റെ ‘ന്നാ താന്‍ കേസ് കൊട് “

കുഞ്ചാക്കോ ബോബനെ നായകനാക്കി രതീഷ് പൊതുവാള്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന
‘ന്നാ താന്‍ കേസ് കൊട്’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി.കൊഴുമ്മൽ രാജീവൻ അല്ലെങ്കിൽ അംബാസ് രാജീവൻ എന്നാണ് കുഞ്ചാക്കോ ബോബൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്.ആന്‍ഡ്രോയിഡ് കുഞ്ഞപ്പൻ എന്നി ചിത്രത്തിനു ശേഷം വീണ്ടും സന്തോഷ് ടിം കുരുവിളയോടൊപ്പം രതീഷ് പൊതുവാള്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന
ഈ ചിത്രത്തിൽ ഗായത്രിശങ്കർ നായികയാവുന്നു.

ഗായത്രി ശങ്കർ ആദ്യമായി അഭിനയിക്കുന്ന മലയാള ചിത്രമാണിത്.’നടുവിലെ കൊഞ്ചം പക്കത്തെ കാണോം’, ‘സൂപ്പര്‍ ഡീലക്‌സ്’എന്നീ തമിഴ് ചിത്രങ്ങളില്‍ ഗായത്രി ശങ്കര്‍ അഭിനയിച്ചിട്ടുണ്ട്.സന്തോഷ് ടി. കുരുവിള നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രാഹണം രാകേഷ് ഹരിദാസ്നിർവ്വഹിക്കുന്നു.ഗാനരചന-വൈശാഖ് സുഗുണൻ,സംഗീതം-ഡോൺ വിൻസെന്റ്,ക്രീയേറ്റീവ് പ്രൊഡ്യൂസർ-അരുൺ സി തമ്പി,പ്രൊഡക്ഷന്‍ കണ്‍ട്രോളർ-ബെന്നി കട്ടപ്പന.പ്രൊഡക്ഷന്‍ ഡിസൈനര്‍- ജ്യോതിഷ് ശങ്കർ, മേക്കപ്പ് -ഹസ്സൻ വണ്ടൂർ,വസ്ത്രാലങ്കാരം-മെൽവി ജെ,സ്റ്റിൽസ്-സാലു പേയാട്,പരസ്യക്കല-ഓൾഡ് മോങ്ക്സ്, സൗണ്ട്-വിപിൻ നായർ,ചീഫ് അസോസിയേറ്റ് ഡയറക്ടർ -സുധീഷ് ഗോപിനാഥ്, ഫിനാൻസ് കൺട്രോളർ-ജോബീസ് ആന്റെണി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-ജംഷീർ പുറക്കാട്ടിരി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!