ഓസ്‍കർ 2022; നടി ജെസിക്ക ചസ്റ്റെയ്ൻ,നടന്‍ വിൽ സ്മിത്ത്

ലൊസാഞ്ചലസ് ഓസ്‍കർ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ചിത്രം ‘കോഡ’. കിങ് റിച്ചാർഡിലൂടെ വിൽ സ്മിത്ത് മികച്ച നടനും ദ് ഐസ് ഓഫ് ടാമി ഫെയ് എന്ന ചിത്രത്തിലൂടെ ജെസിക്ക ചസ്റ്റെയ്ൻ മികച്ച നടിയുമായി. ജേൻ കാംപിയൻ ആണ് മികച്ച സംവിധായിക. ചിത്രം: ദ് പവർ ഓഫ് ദ് ഡോഗ്.

പുരസ്കാരങ്ങൾ
മികച്ച ചിത്രം: കോഡ
നടൻ: വിൽ സ്മിത്ത് (കിങ് റിച്ചാർഡ്)
നടി: ജെസിക്ക ചസ്റ്റെയ്ൻ (ദ് ഐസ് ഓഫ് ടാമി ഫെയ
സംവിധായിക: ജേൻ കാംപിയൻ (ദ് പവർ ഓഫ് ദ് ഡോഗ്)
ഒറിജിനൽ സ്കോർ: ഹാൻസ് സിമ്മെർ (ഡ്യൂൺ)
യഥാർഥ തിരക്കഥ: കെന്നെത്ത് ബ്രാണാ (ബെൽഫാസ്റ്റ്)
അവലംബിത തിരക്കഥ: ഷാൻ ഹേഡെർ (കോഡ)
കോസ്റ്റ്യൂം ഡിസൈൻ: ജെന്നി ബീവൻ (ക്രുവല്ല)
ലൈവ് ആക്‌ഷൻ ഷോർട്ട് ഫിലിം: ദ് ലോങ് ഗുഡ്ബൈ
വിദേശ ഭാഷ ചിത്രം: ഡ്രൈവ് മൈ കാർ (ജപ്പാൻ)
സഹനടൻ: ട്രോയ് കോട്സർ (കോഡ)
വിഷ്വല്‍ എഫക്ട്: പോള്‍ ലാംബെര്‍ട്ട്, ട്രിസ്റ്റന്‍ മൈല്‍സ്, ബ്രയാന്‍ കോണര്‍, ജേര്‍ഡ് നെഫ്‌സര്‍ (ഡ്യൂണ്‍)
ഛായാഗ്രഹണം: ഗ്രെയ്ഗ് ഫ്രേസെർ (ഡ്യൂൺ)
അനിമേഷൻ ചിത്രം: എൻകണ്ടോ
ഡോക്യുമെന്ററി ഫീച്ചർ: സമ്മർ ഓഫ് സോ
ഡോക്യുമെന്റി (ഷോര്‍ട്ട് സബ്ജക്ട്) : ദ് ക്യൂന്‍ ഓഫ് ബാസ്‌കറ്റ് ബോള്‍
അനിമേറ്റഡ് ഷോര്‍ട് ഫിലിം: ദ് വിന്‍ഡ്ഷീല്‍ഡ് വൈപര്‍
സഹനടി: അരിയാന ഡിബോസ് (വെസ്റ്റ് സൈഡ് സ്‌റ്റോറി)
പ്രൊഡക്‌ഷന്‍ ഡിസൈന്‍: ഡ്യൂണ്‍
ചിത്രസംയോജനം: ജോ വാക്കര്‍ (ഡ്യൂണ്‍)
ശബ്ദലേഖനം: മാക് റൂത്ത്, മാര്‍ക്ക് മാങ്കിനി, ദിയോ ഗ്രീന്‍, ഡഗ് ഹെംഫില്‍, റോണ്‍ ബാര്‍ട്‌ലെറ്റ് (ഡ്യൂൺ)

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!