പപ്പായ പായസം
അവശ്യസാധനങ്ങള്‍
പഴുത്ത പപ്പായ – രണ്ടു കപ്പ് ചെറുതായി അരിഞ്ഞത്
ശര്‍ക്കര – 250 ഗ്രാം
തേങ്ങ – ഒന്ന്
അണ്ടിപ്പരിപ്പ്
തേങ്ങാക്കൊത്ത്
കിസ്മിസ്
നെയ്യ് – രണ്ടു ടേബിള്‍ സ്പൂണ്‍
ഏലയ്ക്കാപ്പൊടി – കാല്‍ ടീസ്പൂണ്‍
തയ്യാറാക്കുന്ന വിധം:-
തേങ്ങയില്‍ നിന്ന് ഓരോ കപ്പ് ഒന്നാം പാലും രണ്ടാം പാലും മൂന്നാം പാലും എടുക്കുക. മൂന്നാം പാലില്‍ ചെറുതായി അരിഞ്ഞ പപ്പായ ചേര്‍ത്ത് വെള്ളം വറ്റുന്നതുവരെ വേവിക്കുക. വെന്ത പപ്പായ ഒന്ന് അടിച്ചെടുക്കുക. ഒരു ഉരുളിയില്‍ നെയ്യൊഴിച്ച് തേങ്ങാക്കൊത്ത്, അണ്ടിപ്പരിപ്പ്, കിസ്മിസ് എന്നിവ ചേര്‍ത്ത് വറുത്തെടുത്ത് മാറ്റിവയ്ക്കുക. ചതച്ചെടുത്ത പപ്പായ നെയ്യില്‍ നന്നായി വഴറ്റുക. ശര്‍ക്കര പാനി ചേര്‍ത്ത് നന്നായി കുറുക്കുക. അതിനു ശേഷം രണ്ടാം പാല്‍ ചേര്‍ത്ത് കുറുക്കുക. ഒന്നാം പാല്‍, ഏലയ്ക്കാപ്പൊടി എന്നിവ ചേര്‍ത്ത് തിളച്ചുവരുമ്പോള്‍ അടുപ്പിൽ നിന്നും മാറ്റുക. വറുത്തെടുത്ത തേങ്ങാക്കൊത്ത്, അണ്ടിപ്പരിപ്പ്, കിസ്മസ് എന്നിവ ചേർക്കുക