ധ്വനി യായ് അഖില;” പില്ലർ നമ്പർ 581″ക്യാരക്ടർ പോസ്റ്റർ റിലീസ്

പ്രൊഡ്ക്ഷൻ കൺട്രോളർ ബാദുഷ,മകൾ ഷിഫ ബാദുഷ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി,
അനുകാലിക വിഷയങ്ങൾക്ക് പ്രാധാന്യം നല്കി നവാഗതനായ മുഹമ്മദ് റിയാസ് കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ്” പില്ലർ നമ്പർ 581″.മാഗസിൻ മീഡിയ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ക്യാരക്ടർ പോസ്റ്റർ റിലീസായി.
അഖില അവതരിപ്പിക്കുന്ന ധ്വനി എന്ന കഥാപാത്രത്തിന്റെ പോസ്റ്ററാണ് റിലീസായത്.


“നാൻ പെറ്റ മകൻ” എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തെത്തിയ അഖില,തുടർന്ന് പട്ടാഭിരാമൻ,കണ്ണാടി എന്നി ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടു.ചിത്രീകരണം പൂർത്തിയായി പ്രദർശനത്തിനൊരുങ്ങുന്ന വിനയൻ സംവിധാനം ചെയ്ത ” പത്തൊമ്പതാം നൂറ്റാണ്ട് ” മനോജ് പാലോടൻ സംവിധാനം ചെയ്ത ” സിഗ്നേച്ചർ ” എന്നി ചിത്രങ്ങളിൽ ശ്രദ്ധേയമായ കഥാപാത്രത്തെ അഖില അവതരിപ്പിക്കുന്നു.ഇപ്പോൾ “ഉയിരിൻ ഉറവ് “എന്ന തമിഴ് ചിത്രത്തിൽ നായികയായി അഭിനയിക്കുന്നു.
എറണാക്കുളം സ്വദേശിയും ഫാഷൻ ഡിസൈനറുമായ അഖില,വീണ്ടും നല്ല കഥാപാത്രങ്ങൾ അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ്.

അഖില അഭിനയിച്ച”പില്ലർ നമ്പർ 581″ ആണ് ഉടൻ റിലീസാകുന്ന ചിത്രം.ആദി ഷാൻ,സക്കീർ ഹുസൈൻ എന്നിവരാണ് മറ്റു താരങ്ങൾ.ഛായാഗ്രഹണം-ഫിയോസ് ജോയ്,എഡിറ്റർ-സിയാദ് റഷീദ്, സംഗീതം-അരുൺ രാജ്,കല-നസീർ ഹമീദ്,മേക്കപ്പ്-അമൽ ചന്ദ്രൻ,വസ്ത്രാലങ്കാരം-സ്റ്റെല്ല റിയാസ്, പ്രൊഡക്ഷൻ കൺട്രോളർ-സക്കീർ ഹുസൈൻ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!