ഗന്ധർവ്വൻ

കവിത: ഐശ്വര്യ ജെയ്സൺ

പ്രാണനിൽ നി നൽകിയ ശ്വാസം മനസ്സിൽ വേരുകളായിറങ്ങിയ ജീവന്റെ തുടിപ്പ്…..
തീരവും തിരയും
പ്രണയമറിഞ്ഞ
പോലെ എന്നിലും അറിഞ്ഞു നിന്നെ….
പ്രാണനെ പുൽകിയ
ദേവാദാരുക്കൾ
ആദ്യവസന്തത്തിൽ കൊഴിയാതെ ഞാൻ കാത്തു…
നിന്റെ ഗന്ധം എന്നിലെ
പൂന്തോട്ടത്തിലെ വള്ളി ചെടികളെ ഉണർത്തി…
നിലാവിലെ രാക്കിളി
ആർദ്രമായി മൂളിയതും
നമ്മുടെ പ്രണയഗാനം…
നി തന്ന മായാലോകം
ഞാനും അറിഞ്ഞു
എന്നിലെ മൊട്ടിട്ട സ്വപ്നം ചിറക്കേറ്റി
ഉയർന്നു വാനിൽ…
എങ്കിലും ഞാൻ കാണുന്നില്ല….
അറിയുന്നില്ല…..

Leave a Reply

Your email address will not be published. Required fields are marked *