ചെമ്മീന്‍ ബിരിയാണി

ഇന്നും കൊഞ്ചോ എന്ന് പരിഭവിക്കാതെ ധൈര്യമായി ഉണ്ടാക്കി നോക്കൂ ചെമ്മീന്‍ ബിരിയാണി.. ഇതാ റെസിപി

ചേരുവകൾ:

തൊലി കളഞ്ഞ് വൃത്തിയാക്കിയ
ചെമ്മീന്‍- ഒരുകിലോ
ബിരിയാണി അരി- ഒരുകിലോ
എണ്ണ – 400 ഗ്രാം
നെയ്യ് – 200 ഗ്രാം
സവാള (കനം കുറഞ്ഞ്
അരിഞ്ഞത്)- 4 എണ്ണം
മല്ലിയില – ഒരുപിടി
പച്ചമുളക് – 100 ഗ്രാം
മല്ലിപ്പൊടി – 4 ടീസ്പൂണ്‍
ഗരം മസാല- 2 ടീസ്പൂണ്‍
മുളകുപൊടി – 2 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി – 1 ടീസ്പൂണ്‍
ചെറുനാരങ്ങാനീര് – ഒരു നാരങ്ങയുടെ
ഇഞ്ചി – വലിയ കഷണം
ഉപ്പ് – ആവശ്യത്തിന്


തയാറാക്കുന്ന വിധം:

ചെമ്മീനില്‍ മസാല പുരട്ടിവെക്കുക. അരമണിക്കൂറിനു ശേഷം ചെമ്മീന്‍ എണ്ണയില്‍ പൊരിച്ച് കോരിയെടുക്കുക. ബാക്കി വരുന്ന എണ്ണയില്‍ ഉള്ളി മൂപ്പിച്ചെടുക്കുക. തുടര്‍ന്ന് അരച്ച മസാലയിട്ട് മൂപ്പിച്ച് ഉപ്പും മല്ലിപ്പൊടിയും പാകത്തിന് വെള്ളവും ചേര്‍ത്ത് വേവിക്കണം. വെള്ളം വറ്റി വരുമ്പോള്‍ കോരിവെച്ചരിക്കുന്ന ചെമ്മീന്‍ അതിലേക്ക് ഇടുക. ഇതിലേക്ക് മല്ലിയില, ഗരം മസാല, ചെറുനാരങ്ങ നീര് എന്നിവ ചേര്‍ക്കുക. നന്നായി ഇളക്കി യോജിപ്പിച്ചതിനു ശേഷം വാങ്ങിവെക്കുക.

പിന്നീട് ഒരു പാത്രത്തില്‍ നെയ്യ് ചൂടാക്കി ഉള്ളി മൂപ്പിക്കണം. അതിലേക്ക് കഴുകിവെച്ചിരിക്കുന്ന അരി ചേര്‍ക്കുക. നന്നായി ഇളക്കുക. അരിമൂക്കുമ്പോള്‍ ചൂടു വെള്ളം ഒഴിച്ച് പാത്രം അടച്ചുവെച്ചതിനു ശേഷം ചെറുതീയില്‍ നന്നായി വേവിക്കുക. അരി വെന്ത് വെള്ളം വറ്റിയതിനു ശേഷം പകുതി ചോറ് മാറ്റി​െവക്കുക. ബാക്കി പകുതിയില്‍ ചെമ്മീന്‍ മസാല നിരത്തിയിട്ട് അതിനു മുകളില്‍ മാറ്റി​െവച്ചിരിക്കുന്ന ചോറ് നിരത്തുക. ഇത് ഒരു പാത്രം കൊണ്ട് മൂടി ചെറുതീയില്‍ കുറച്ചുസമയം ​വയ്ക്കുക. പിന്നീട് വാങ്ങി​വയ്ക്കാം. അടിപൊളി ചെമ്മീന്‍ ബിരിയാണി തയാര്‍.

Leave a Reply

Your email address will not be published. Required fields are marked *