പൃഥ്വിരാജ് അടക്കം യുവതാരങ്ങൾക്ക് വ്യാജ അക്കൗണ്ട് ;
വ്യാജന്മാർക്കെതിരെ താരങ്ങൾ
ക്ലബ്ഹൗസ് പ്ലാറ്റ്ഫോം ജനപ്രിയമായി മാറുന്നതിന് പിന്നാലെ യുവസിനിമ താരങ്ങളായ പൃഥ്വിരാജ്, സാനിയ ഈയപ്പൻ, ബാലു വർഗീസ് തുടങ്ങിയവർക്കു വ്യാജ അക്കൗണ്ട്.
സംഭവം ശ്രദ്ധയിൽ പെട്ടതിനെത്തുടർന്നു താൻ ക്ലബ് ഹൗസില്‍ ഇല്ലെന്ന് പൃഥ്വിരാജ് അറിയിച്ചു. ഇത് വ്യാജ അക്കൗണ്ട് ആണെന്നും ഇത് അൺഫോളോ ചെയ്യണമെന്നും ബാലു വർഗീസും വ്യക്തമാക്കി. ഇൻസ്റ്റഗ്രാമിലൂടെയാണ് താരങ്ങൾ പ്രതികരിച്ചത്.
നേരത്തെ നടൻ ദുൽഖർ സൽമാനും താൻ ക്ലബ്ഹൗസിൽ ഇല്ലെന്നും തന്റെ പേരിലുള്ള അക്കൗണ്ടുകൾ വ്യജമാണെന്നും അറിയിച്ചിരുന്നു. ഞാൻ ക്ലബ്ഹൗസിൽ ഇല്ല. ഐഒഎസിൽ മാത്രം ലഭിച്ചുകൊണ്ടിരുന്ന അപ്ലിക്കേഷൻ ആണ് ക്ലബ്ഹൗസ്. മെയ് 21 മുതലാണ് ആപ്ലിക്കേഷൻ ആൻഡ്രോയ്ഡിൽ ലഭ്യമായി തുടങ്ങിയത്. ദിവസങ്ങൾക്കുള്ളിൽ തന്നെ ക്ലബ്ഹൗസ് യുവ തലമുറയുടെ ഇടയിൽ തരംഗമായി കഴിഞ്ഞു.
ഈ ആപ്പിലൂടെ സംസാരിക്കാൻ മാത്രമേ സാധിക്കുകയുള്ളു. ക്ലബ്ഹൗസ് ലൈവ് ആയി നമുക്ക് ചർച്ച വേദികൾ ഒരുക്കി തരുകയും ആ വീഥികളിലൂടെ വിഷയങ്ങളെക്കുറിച്ചും പരസ്പരം സംസാരിക്കുവാനും സാധിക്കും.