‘പ്രോട്ടീന്‍ കലവറയായ ചതുരപയര്‍ ‘ ; കൃഷിക്ക് ഇത് ഉത്തമ സമയം

നമുക്ക് അന്യമായിക്കൊണ്ടിരിക്കുന്ന നാടന്‍ പച്ചക്കറികളില്‍ ഒന്നാണ് ചതുരപയര്‍.പ്രകൃതിദത്തമായ ഇറച്ചി ഏതെന്നു ചോദിച്ചാല്‍ ഒരു ഉത്തരമേയുള്ളു ചതുരപ്പയര്‍. പയര്‍വര്‍ഗ വിളകളില്‍ സ്വാഭാവിക മാംസ്യം ഏറ്റവും അധികമടങ്ങിയ ഇവയ്‌ക്ക് ഇറച്ചിപ്പയര്‍ എന്നും വിളിപ്പേരുണ്ട്‌. ചതുരപ്പയറിന്‍റെ കായ്‌, വിത്ത്‌, പൂവ്‌, കിഴങ്ങ്‌ ഇവയെല്ലാം ഭക്ഷ്യയോഗ്യമാണ്‌.


ശീമപ്പയറും, ചതുരപ്പയറും കൃഷി ചെയ്യുവാൻ ഏറ്റവും മികച്ച സമയമാണ് ജൂൺ മാസം. പോഷകാംശങ്ങൾ ഏറെയുള്ള ഈ പയറിനങ്ങൾ കേരളത്തിലെ കാലാവസ്ഥയ്ക്ക് ചേർന്നതും, മികച്ച രീതിയിൽ വിളവ് തരുന്നതുമാണ്.

ശീമ പയർ


നമ്മുടെ നാട്ടിൽ വാളരിപ്പയർ എന്ന് പ്രാദേശിക നാമത്തിൽ അറിയപ്പെടുന്ന പയർ ഇനമാണ് ഇത്. ഇതിൻറെ കായ്കൾക്ക് ഒന്നര അടിയോളം നീളം വയ്ക്കുന്നു. ഏതു കാലാവസ്ഥയിലും മണ്ണിലും ഇവ നന്നായി വളരും എന്നത് ഈ ചെടിയുടെ പ്രത്യേകത ആണ്. ഇവ ഗ്രോബാഗുകളിലും നമുക്ക് കൃഷി ചെയ്ത് എടുക്കാവുന്നതാണ്. കുറ്റിച്ചെടിയായി മൂന്നോ നാലോ അടി ഉയരത്തിൽ മാത്രമാണ് ഇവ വളരുന്നത്.

ഇതിൻറെ കായ്കളിൽ മാംസ്യത്തിന്റെയും നാരിന്റെയും അംശം വളരെ കൂടുതലാണ്. കൂടാതെ വിറ്റാമിൻ എ, ബി, സി തുടങ്ങിയവയും ഇരുമ്പ്, കാൽസ്യം, ഫോസ്ഫറസ്, പൊട്ടാസ്യം തുടങ്ങിയ ധാതുക്കളും സമ്പന്നമായ അളവിൽ അടങ്ങിയിരിക്കുന്നു. അതുകൊണ്ടുതന്നെ ധാരാളം രോഗങ്ങൾക്ക് ഇത് കഴിക്കുന്നത് പരിഹാരമാർഗമാണ്. പ്രത്യേകിച്ച് പ്രമേഹരോഗികളും ഹൃദ്രോഗികളും പയറിനങ്ങൾ കഴിക്കുന്നത് നല്ലതാണ്. ഇവ നട്ട് ഏകദേശം രണ്ടു മാസം കൊണ്ട് വിളവെടുക്കാം. ഇനി കുറ്റിച്ചെടിയായി വളരുന്ന ഇനങ്ങൾ ആണെങ്കിൽ ഒന്നരമാസംകൊണ്ട് തന്നെ കായ്ക്കുന്നു.

ഇതിൻറെ കായ്കൾ അധികം മൂപ്പ് എത്തുന്നതിനുമുൻപ് പച്ചക്കറിയായി ഉപയോഗിക്കുന്നതാണ് നല്ലത്. കൂടാതെ ഏറെ പോഷകാംശങ്ങൾ നിറഞ്ഞ ഇതിൻറെ ഇല കാലിത്തീറ്റയായി ഉപയോഗിക്കുന്നതും നല്ലതാണ്. കാരണം ഇതിൽ 49 ശതമാനം അന്നജവും, 28 ശതമാനം മാംസ്യവും, 9 ശതമാനം നാരുമാണ് ഉള്ളത്.

കൃഷിരീതി


കേരളത്തിൽ എല്ലാ ഭാഗങ്ങളിലും കൃഷി ചെയ്യുന്ന പച്ചക്കറി വിളയാണ് ഇത്. ഏതു കാലാവസ്ഥയിലും ഏതു മണ്ണിലും ഇവ നന്നായി വളരുന്നു. ജലസേചന സൗകര്യം ഉള്ള ഇടം ആണെങ്കിൽ വേനൽക്കാലത്തും ഇത് മികച്ച രീതിയിൽ വിളവ് തരുന്നു. വെള്ളക്കെട്ടുള്ള പ്രദേശങ്ങളിൽ ഈ കൃഷിക്ക് അനുയോജ്യമല്ല. കാര്യമായ രോഗ സാധ്യതകൾ ഇല്ലാത്ത ഒരു പയറിനം കൂടിയാണ് ഇത്. ഇതിൻറെ വിത്ത് നട്ട് ഏകദേശം രണ്ട് മാസം കൊണ്ട് വിളവ് ലഭ്യമാകുന്നു. നീളമുള്ള വള്ളികൾ ഉള്ള ഈ ചെടി മരങ്ങളിൽ പടർന്നു കയറി വളർന്നുകൊള്ളും. മണ്ണിൽ നൈട്രജൻ അളവ് വർദ്ധിപ്പിക്കുവാൻ ഏറ്റവും മികച്ച പയറിനമായി ഇതിനെ കണക്കാക്കുന്നു.

വളക്കൂറുള്ള മണ്ണാണെങ്കിൽ വളപ്രയോഗം പോലും നടത്താതെ ഇത് കൃഷി ചെയ്യാം. തയ്യാറാക്കിയ തടങ്ങളിൽ ഒന്നരയടി അകലത്തിൽ വിത്തുകൾ പാകി കൃഷി ആരംഭിക്കാവുന്നതാണ്. പോഷകാംശങ്ങൾ നിറഞ്ഞ ഇതിൻറെ ഇലയും കായും ആരോഗ്യത്തിന് മികച്ചതാണ്. കൂടാതെ കന്നുകാലികൾക്ക് ഇത് തീറ്റയായി നൽകാവുന്നതാണ്. നമ്മുടെ ശരീരത്തിന് ആവശ്യം വേണ്ട വിറ്റാമിൻ സി യും, ഇരുമ്പ്, കാൽസ്യം, ഫോസ്ഫറസ്, മഗ്നീഷ്യം തുടങ്ങിയ ധാതുക്കളും ഇതിൽ സമ്പന്നമായ അളവിൽ അടങ്ങിയിരിക്കുന്നു.

വിവരങ്ങള്‍ക്ക് കടപ്പാട് : ഫാമിംഗ് വേള്‍ഡ് ഫൈസല്‍

Leave a Reply

Your email address will not be published. Required fields are marked *