മുഖം തിളങ്ങാൻ പുതിനയില
പുതിനയില നാം രുചികൂട്ടാൻ ആഹാരങ്ങൾ തയ്യാറാക്കുമ്പോൾ ഉപയോഗിക്കാറുണ്ട്. ആരോഗ്യപരമായ ഗുണങ്ങൾക്ക് പുറമെ സൗന്ദര്യഗുണങ്ങളും അടങ്ങിയിട്ടുണ്ട്.
പുതിനയില മഞ്ഞൾ ഫേസ് പായ്ക്ക്
പുതിന, മഞ്ഞള്‍ പായ്ക്ക് മഞ്ഞള്‍ ഒരു സുഗന്ധവ്യഞ്ജനം മാത്രമല്ല, പല ഗുണങ്ങളും നിങ്ങള്‍ക്ക് നല്കുന്ന ഒന്നാണ്. ആയുര്‍വേദം അനുസരിച്ച് മഞ്ഞള്‍ ചര്‍മ്മത്തിലെ കളങ്കങ്ങളും പാടുകളും ഒഴിവാക്കാന്‍ സഹായിക്കുന്നു. ബ്ലാക്ക്ഹെഡ്സ്, മുഖക്കുരു, ചര്‍മ്മ തിണര്‍പ്പ് എന്നിവയ്ക്കും ഇത് ഫലപ്രദമാണ്. കുറച്ച് വെള്ളത്തില്‍ അല്പം പുതിനയില ചതച്ചെടുത്ത് അതില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടി ചേര്‍ക്കാം. ഈ പായ്ക്ക് നിങ്ങളുടെ മുഖത്ത് പുരട്ടി 15 മിനിറ്റ് ഉണങ്ങാന്‍ വിട്ട ശേഷം തണുത്ത വെള്ളത്തില്‍ കഴുകിക്കളയുക.