അല്ലു അര്‍ജുന് പ്രതിനായകനായി ഫഹദ്; പുഷ്പ വേറെ ലെവലെന്ന് ആരാധകര്‍

പതിവ് ഗെറ്റപ്പിന് വിപരീതമായി പരുക്കന്‍ ക്യാരക്റ്ററില്‍ പുഷ്പയില്‍എത്തുന്ന അല്ലുഅര്‍ജുനെ വളരെ ആവേശത്തോടുകൂടിയാണ് സ്വീകരിച്ചത്. ഫഹദ് ഫാസിലിന്‍റെ തെലുങ്ക് അരങ്ങേറ്റം കൂടിയാണ് പുഷ്പ. ടൈറ്റില്‍ റോളിലെത്തുന്നത് അല്ലുഅര്‍ജുന്‍ ആണ്.


രണ്ട് ഭാഗങ്ങളായി എത്തുന്ന ചിത്രത്തിന്‍റെ ആദ്യ ഭാഗം ഈ മാസം 17നാണ് തിയറ്ററുകളില്‍ എത്തുന്നത്. ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ ആറിന് എത്തും. അതിനു മുന്നോടിയായി ട്രെയ്‍ലറിന്‍റെ ഒരു പ്രൊമോ കട്ട് പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.

26 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ട്രെയ്‍ലര്‍ ടീസര്‍ ആരാധകരുടെ ആവേശം വര്‍ധിപ്പിക്കുന്നതാണ്. ഒരു ഐപിഎസ് ഓഫീസര് ആയെത്തുന്ന ഹഫദിന്‍റെ ക്യാരക്റ്റന്‍റെ പേര് ഭന്‍വര്‍ സിംഗ് ഷെഖാവത്ത് എന്നാണ് .രഷ്‍മിക മന്ദാനയാണ് നായിക. മൈത്രി മൂവി മേക്കേഴ്സ്, മുട്ടംസെട്ടി മീഡിയ എന്നീ ബാനറുകളില്‍ നവീന്‍ യെര്‍ണേനി, വൈ രവി ശങ്കര്‍ എന്നിവരാണ് നിര്‍മ്മാണം. ഛായാഗ്രഹണം മിറോസ്ലാവ് കൂബ ബ്രോസെക്. എഡിറ്റിംഗ് കാര്‍ത്തിക ശ്രീനിവാസ്. സംഗീതം ദേവി ശ്രീ പ്രസാദ്. കളറിസ്റ്റ് എം രാജു റെഡ്ഡി. തെലുങ്കിനൊപ്പം മലയാളം, തമിഴ്, ഹിന്ദി, കന്നഡ എന്നീഭാ,കളില്‍ മൊഴിമാറ്റം ചെയ്തും തിയേറ്ററുകളിലെത്തും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!