വൈറലായി മഞ്ഞില്‍ വിരിഞ്ഞ പൂവ്!!!!!!
മഞ്ഞില്‍ വിരിഞ്ഞ പൂവ് എന്നൊക്കെ പറയാറുണ്ട്. തണുത്തുറഞ്ഞ മഞ്ഞില്‍ വിരിഞ്ഞ ഒരു അത്ഭുതകരമായ പൂവിനെ കുറിച്ചുള്ള വാത്തയാണ് ഇപ്പോള്‍ വൈറല്‍. വടക്കുകിഴക്കന്‍ ചൈനയിലെ സോങ്ഹുവാ നദിയിലാണ് ഈ മഞ്ഞില്‍ വിരിഞ്ഞ പൂവ് ദൃശ്യമായത്.
തണുത്തുറഞ്ഞ നദിയില്‍ രൂപപ്പെട്ട മഞ്ഞ് പാളികളാണ് മനോഹരമായ ഒരു പുഷ്പം പോലെ കാണപ്പെട്ടത്. തടാകത്തിന്റെ വശങ്ങളിലായി രൂപപ്പെട്ട നേര്‍ത്ത മഞ്ഞുപാളിയാണ് ഇത്തരത്തില്‍ മനോഹരമായപുഷ്പത്തിന്റെ രൂപത്തിലേക്ക് മാറിയത്. നോര്‍വേയുടെ മുന്‍ നയതന്ത്ര പ്രതിനിധിയായ എറിക് സോല്‍ഹീം ആണ് മനോഹരമായ ഈ കാഴ്ച സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്. മഞ്ഞുപാളികളില്‍ തട്ടി സൂര്യപ്രകാശം പ്രതിഫലിക്കുന്നതാണ് ഈ കാഴ്ചയെ ഇത്രയേറെ മനോഹരമാക്കിയത്. നിരവധി ആളുകളാണ് ഇതിനോടകം ഈ ചിത്രം കണ്ടു കഴിഞ്ഞത്. പ്രകൃതിയൊരുക്കിയ വിസ്മയ കാഴ്ച മനോഹരം എന്നല്ലാതെ മറ്റൊന്നും പറയാനില്ല എന്നാണ് ഈ പുഷ്പചിത്രം കണ്ട ഭൂരിഭാഗം ആളുകളും അഭിപ്രായപ്പെട്ടത്.
സാധാരണയായി കുറ്റിച്ചെടികളിലും മറ്റുമാണ് ഇത്തരത്തിലുള്ള ഐസ് പ്രത്യക്ഷപ്പെടുക. കാലാവസ്ഥയില്‍ ഉണ്ടാകുന്ന മാറ്റമാണ് ഇത്തരത്തിലുള്ള ഐസ് ഫ്‌ലവേഴ്‌സ് രൂപപ്പെടുന്നതിനുള്ള ഒരു കാരണം. ഏതാനും ദിവസങ്ങള്‍ മുന്‍പ് സ്‌കോട്ട്‌ലാന്‍ഡിലെ നദിയില്‍ പ്രത്യക്ഷപ്പെട്ട ഐസ് പാളികളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.