സ്‌പൈഡര്‍ പ്ലാന്റ് നിങ്ങളുടെ ഗാര്‍ഡനില്‍ ഉണ്ടോ?.. ഇല്ലെങ്കില്‍ വേഗം നട്ടുപിടിപ്പിച്ചോ ആളത്ര ചില്ലറക്കാരനല്ല!!!

സ്‌പൈഡര്‍ പ്ലാന്റ് മനോഹരമായ ഒരു ഇന്‍ഡോര്‍ പ്ലാന്റാണ്, ഉഷ്ണമേഖലാ, പ്രദേശങ്ങളില്‍ നിന്നുള്ള ഈ ചെടിയുട ഇലകള്‍ നേര്‍ത്തതാണ്. വെള്ളയും പച്ചയും കലര്‍ന്ന നിറങ്ങളും ഇതിലുണ്ട്.

സ്‌പൈഡര്‍ പ്ലാന്റിന് ധാരാളം ആരോഗ്യ ഗുണങ്ങളുണ്ട്.സ്പൈഡര്‍ പ്ലാന്റ് വീടിനുള്ളിലെ ഏറ്റവും മികച്ച വായു ശുദ്ധീകരണ സസ്യങ്ങളില്‍ ഒന്നാണ്. നിങ്ങളുടെ വീട്ടില്‍ ഒരു സ്‌പൈഡര്‍ പ്ലാന്റ് സ്ഥാപിക്കുന്നത് ടോലുയിന്‍, കാര്‍ബണ്‍ മോണോക്‌സൈഡ്, സൈലീന്‍, ഫോര്‍മാല്‍ഡിഹൈഡ് തുടങ്ങിയ വായുവിലെ ദോഷകരമായ രാസവസ്തുക്കള്‍ നീക്കം ചെയ്യാന്‍ സഹായിക്കും.


ഈ രാസവസ്തുക്കള്‍ക്കിടയില്‍, ഫോര്‍മാല്‍ഡിഹൈഡ് നമ്മുടെ വീടുകളില്‍ വളരെ സാധാരണമാണ്, കാരണം ഇത് സാധാരണയായി പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍, തടി ഉല്‍പന്നങ്ങള്‍, തുകല്‍ സാധനങ്ങള്‍, വസ്ത്രങ്ങള്‍ എന്നിവയില്‍ കാണപ്പെടുന്നു. നാസയുടെ റിപ്പോര്‍ട്ടുകള്‍ പ്രകാരം, നിങ്ങളുടെ വീട്ടില്‍ നിന്ന് ഈ ദോഷകരമായ രാസവസ്തുവിനെ നീക്കം ചെയ്യാന്‍ സ്‌പൈഡര്‍ പ്ലാന്റ് മാജിക് പോലെ പ്രവര്‍ത്തിക്കുന്നു.

ഉത്കണ്ഠയും പിരിമുറുക്കവും ഇല്ലാതാക്കുന്നതിന് മികച്ചതാണ് സ്‌പൈഡര്‍ പ്ലാന്റ്. പാരിസ്ഥിതിക സമ്മര്‍ദ്ദം കുറയ്ക്കാന്‍ സ്‌പൈഡര്‍ പ്ലാന്റ് സഹായിക്കുമെന്ന് ധാരാളം പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ഇത് മാനസികാവസ്ഥ മെച്ചപ്പെടുത്തുകയും സമ്മര്‍ദ്ദവുമായി ബന്ധപ്പെട്ട ഹോര്‍മോണായ കോര്‍ട്ടിസോളിന്റെ അളവ് കുറയ്ക്കുകയും ചെയ്യുന്നു
വ്യത്യസ്ത കാലാവസ്ഥാ സാഹചര്യങ്ങളുമായി എളുപ്പത്തില്‍ പൊരുത്തപ്പെടാന്‍ ഈ ചെടിക്ക് കഴിയുന്നുണ്ട്. കുറഞ്ഞ വെളിച്ചത്തിലും നേരിട്ടുള്ള സൂര്യപ്രകാശത്തിലും ഇതിന് അതിജീവിക്കാന്‍ കഴിയും. വീട്ടില്‍ പൂന്തോട്ടപരിപാലനത്തിന് വേണ്ടത്ര സമയമില്ലാത്ത ഏതൊരാള്‍ക്കും ഇത് ഏറ്റവും അനുയോജ്യമായ സസ്യമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.

സ്പൈഡര്‍ പ്ലാന്റ് അവ നിങ്ങളുടെ വീടിന്റെ അലങ്കാരംത്തിന് മാറ്റ് കൂട്ടുന്നുണ്ട്. സ്പൈഡര്‍ പ്ലാന്റ് ലിവിംഗ് റൂമില്‍ തൂക്കിയിടാവുന്ന ചെടിയാണ്. അല്ലെങ്കില്‍ ബെഡ്റൂമില്‍ ടേബിള്‍ ടോപ്പ് ഡെക്കറേഷനായി സ്ഥാപിക്കാം. ഇത് നിങ്ങളുടെ ഇന്‍ഡോര്‍ പ്ലാന്റ് ആയി വെക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.

Leave a Reply

Your email address will not be published. Required fields are marked *