പോക്കറ്റ് കാലിയാകാതെ റെഡ്മി 12സിയുടെ പുതിയ വേരിയന്‍റ് സ്വന്തമാക്കാം

നിരവധി മികച്ച സ്മാർട്ട്ഫോൺ മോഡലുകൾ റെഡ്മി ഇന്ത്യയിൽ അവതരിപ്പിച്ചിട്ടുണ്ട്. ഇപ്പോഴിതാ കഴിഞ്ഞ മാർച്ചിൽ രാജ്യത്ത് ലോഞ്ച് ചെയ്ത റെഡ്മി 12സി (Redmi 12C) എന്ന ബജറ്റ് സ്മാർട്ട്ഫോണിന്റെ പുതിയൊരു വേരിയന്റ് കൂടി കമ്പനി അവതരിപ്പിച്ചിരിക്കുയാണ്. 4 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള മോഡലാണ് കമ്പനി പുറത്തിറക്കിയിരിക്കുന്നത്. നേരത്തെ രണ്ട് വേരിയന്റുകളിലാണ് ഈ ഡിവൈസ് ലഭ്യമായിരുന്നത്.6 ജിബി വേരിയന്റിനായി പണം മുടക്കാൻ താല്പര്യമില്ലാത്തതും എന്നാൽ 128 ജിബി സ്റ്റോറേജ് ആവശ്യമുള്ളതുമായ ആളുകളെ പുതിയ വേരിയന്റിലൂടെ ആകർഷിക്കുകയാണ് റെഡ്മി ചെയ്യുന്നത്.

റെഡ്മി 12സി സ്മാർട്ട്ഫോണിന്റെ 4 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 8,999 രൂപയാമ് വില. ഫോണിന്റെ 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 10,999 രൂപയാണ് വില. ഇവയ്ക്ക് ഇടയിലായിട്ടാണ് പുതിയ വേരിയന്റിന് വില. റെഡ്മി 12സിയുടെ പുതിയ 4 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 9,999 രൂപയാണ് വില. ബേസ് വേരിയന്റ് പോരെന്ന് തോന്നുന്ന ആളുകൾക്ക് റെഡ്മി 12സിയുടെ പുതിയ വേരിയന്റ് മികച്ച ചോയിസ് തന്നെയാണ്.

റെഡ്മി 12സി സ്മാർട്ട്ഫോണിൽ 1600 x 720 പിക്സൽ റെസല്യൂഷനുള്ള 6.71 ഇഞ്ച് HD+ എൽസിഡി ഡിസ്പ്ലേയാണുള്ളത്. ഈ ഡിസ്‌പ്ലേയ്ക്ക് 60Hz റിഫ്രഷ് റേറ്റും 20:9 ആസ്പക്റ്റ് റേഷിയോവും ഉണ്ട്. ആൻഡ്രോയിഡ് 12 ബേസ്ഡ് എംഐയുഐ 13ലാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്. നിരവധി കസ്റ്റമൈസിങ് ഓപ്ഷനുകൾ നൽകുന്ന ഡിസ്പ്ലെയാണ് ഇത്.

50 എംപി പ്രൈമറി സെൻസറും 2എംപി സെൻസറുമാണ് പിൻക്യാമറ സെറ്റപ്പിൽ ഉള്ളത്. ഫോണിന്റെ മുൻവശത്ത് വാട്ടർഡ്രോപ്പ് നോച്ചിനുള്ളിൽ സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 5 എംപി സെൻസറും നൽകിയിട്ടുണ്ട്. ഈ സ്മാർട്ട്ഫോണിൽ 10W വയർഡ് ചാർജിങ് സപ്പോർട്ടുള്ള 5,000mAh ബാറ്ററിയും റെഡ്മി നൽകിയിട്ടുണ്ട്.മീഡിയടെക് ഹീലിയോ ജി85 പ്രോസസറിന്റെ കരുത്തിലാണ് റെഡ്മിയുടെ ഈ ബജറ്റ് സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്.2022 ഡിസംബറിലാണ് ഈ ഡിവൈസ് ചൈനയിൽ അവതരിപ്പിച്ചത്. മാറ്റ് ബ്ലാക്ക്, മിന്റ് ഗ്രീൻ, റോയൽ ബ്ലൂ, ലാവെൻഡർ പർപ്പിൾ എന്നീ നാല് നിറങ്ങളിലാണ് ഈ സ്മാർട്ട്ഫോൺ ലഭ്യമാകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *