അർജുനായുള്ള രക്ഷാദൗത്യം ഇന്ന് നിര്‍ണ്ണായകം;സര്‍വ്വ സന്നാഹങ്ങളൊരുക്കി സൈന്യം

ബംഗ്ലളരു: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ ലോറിയെയും ഡ്രൈവർ അർജുനെയും കണ്ടെത്തനുള്ള പരിശ്രമം പത്താം ദിവസവും പുരോഗമിക്കുന്നു. അര്‍ജുനനെ കണ്ടെത്താനുള്ള ഉകരണങ്ങള്‍ എല്ലാം തന്നെ സംഭവസ്ഥത്ത് എത്തിച്ചിട്ടുണ്ട്. രണ്ട് മണിക്കൂര്‍കൊണ്ട് റിസല്‍ട്ട് ലഭിക്കുമെന്ന് റിട്ട.മേജര്‍ ഇന്ദ്രബാലന്‍ മാധ്യമങ്ങളോട് പറഞ്ഞു.
ശക്തമായ മഴ പെയ്താൽ അഡ്വാൻസ്ഡ് ഡ്രോൺ ബേസ്ഡ് ഇന്റലിജന്റ് അണ്ടർ ഗ്രൗണ്ട് ബറീഡ് ഒബ്ജക്ട് ഡിറ്റക്ടറിയുടെ പ്രവർത്തനം നടക്കില്ലെന്ന് റിട്ട. മേജർ ജനറൽ എം ഇന്ദ്രബാലൻ. (രണ്ടര കിലോമീറ്റർ ഉയരത്തിൽ പറക്കാനും 20 മീറ്റർ ആഴത്തിലുള്ള ദൃശ്യങ്ങൾ പകർത്താൻ കഴിയുന്ന അത്യാധുനിക ഉപകരണമാണ് അഡ്വാൻസ്ഡ് ഡ്രോൺ ബേസ്ഡ് ഇന്റലിജന്റ് അണ്ടർ ഗ്രൗണ്ട് ബറീഡ് ഒബ്ജക്ട് ഡിറ്റക്ടറി.)

നദിയിലെ ഒഴുക്ക് പ്രശ്നമാണെന്നും എന്നാൽ അത്തരം പ്രതിസന്ധികളെ മറികടക്കുമെന്നും വ്യക്തമാക്കി രക്ഷാപ്രവർത്തനം ഏകോപിക്കുന്നതിനായി എത്തിയ വിദഗ്ധൻ റിട്ട. മേജർ ജനറൽ എം ഇന്ദ്രബാലൻ വ്യക്തമാക്കി.ആഴങ്ങളിലേക്ക് പോയ വസ്തുക്കൾ കണ്ടെത്തുന്നതിന് വേണ്ടി മലയാളി കൂടിയായിട്ടുള്ള റിട്ട. മേജർ ഇന്ദ്രബാലിന്റെ നേതൃത്വത്തിൽ കൂടുതൽ വ്യാപകമായ റഡാർ പരിശോധന നടത്തുന്നത്.

ഇന്നലെ വൈകിയാണ് സോണാർ പരിശോധനയിൽ ലോറിയുള്ള സ്ഥലം കണ്ടെത്തിയത്, സിഗ്നൽ ലഭിച്ച സ്ഥലത്തു അർജുൻ ഉണ്ടോ എന്ന് ഉറപ്പിക്കാൻ ഇന്ന് സാധിക്കുമെന്നാണ്
കരുതുന്നത്.

ആഴങ്ങളിലേക്ക് വീണ വസ്തുക്കൾ കണ്ടെത്താൻ റഡാർ പരിശോധനയും നടത്തും. വാഹനം എങ്ങനെയാണ് കിടക്കുന്നത് എന്ന് മനസ്സിലാക്കാനാണ് ഡ്രോൺ പരിശോധന നടത്തുന്നത്. മുങ്ങൽ വിദഗ്ധരുടേയും സഹായം സൈന്യം തേടിയിട്ടുണ്ട്.

അർജുന്റെ ലോറിയുള്ള സ്ഥലത്തെ ചെളി ബൂമർ യന്ത്രമുപയോഗിച്ച് നീക്കാനുള്ള ശ്രമം ഇന്നലെ തന്നെ ആരംഭിച്ചിരുന്നു. ചെളി പൂർണമായും നീക്കാൻ രണ്ടാമതൊരു ബൂമർ യന്ത്രം കൂടി ഇന്ന് എത്തും. ആദ്യം നടത്തിയ റഡാർ പരിശോധനയിൽ പ്രത്യേകിച്ച് വിവരങ്ങളൊന്നും ലഭിക്കാത്തതിനെ തുടർന്ന് സോണാർ പരിശോധന നടത്തിയപ്പോഴാണ് ലോറിയുള്ള സ്ഥലം ഇന്നലെ കണ്ടെത്താനായത്.

ഇപ്പോൾ ലഭിക്കുന്ന റഡാർ വിവരങ്ങൾ അനുസരിച്ച് ലോറി തലകീഴായി മറിഞ്ഞു കിടക്കുകയാണെന്നാണ് മനസിലാക്കുന്നത്.
കരയിൽനിന്ന് 20 മീറ്റർ മാറി 15 മീറ്റർ ആഴത്തിലാണ് ലോറിയുള്ളത്. നാവികസേനയുടെ മുങ്ങൽ വിദഗ്ധർ പുഴയിലേക്കിറങ്ങി നടത്തിയ തിരച്ചിലിലാണ് ഇന്നലെ ലോറി കണ്ടെത്തിയത്. നാവിക സേനയുടെ തിരച്ചിലിൽ ഒരു ട്രക്ക് കണ്ടെത്തിയതായി കര്‍ണാടക റവന്യു മന്ത്രി കൃഷ്ണ ബൈരെ ഗൗഡ നേരത്തെ സ്ഥിരീകരിച്ചിരുന്നു. ഗംഗാവാലി പുഴയുടെ തീരത്തോടു ചേര്‍ന്നുള്ള മണ്‍കൂനയ്ക്കടിയിലാണ് ഇപ്പോള്‍ തിരച്ചില്‍ നടക്കുന്നത്. ഇവിടെയാണ് ലോറി കണ്ടെത്തിയത്.

അര്‍ജുന്‍ ഉള്‍പ്പെടെ മൂന്ന് പേരെയാണ് ഇനി കണ്ടെത്താനുള്ളത്. അര്‍ജുന്റെ ലോറിക്ക് ഒപ്പം അപകടത്തില്‍പ്പെട്ട ശരവണന്‍, അപകട സ്ഥലത്ത് ഉണ്ടായിരുന്ന കടയുടമ ലക്ഷ്മണ്‍ നായിക് എന്നയാളുടെ ബന്ധു ജഗനാഥിനെയും ഇനി കണ്ടെത്താനുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *