മിനുസവും തിളക്കവുമുള്ള മുടിയ്ക്ക് കഞ്ഞിവെള്ളം
മുടികൊഴിച്ചിൽ തടയാനും മുടി തഴച്ചു വളരാനും കഞ്ഞിവെള്ളം മികച്ചതാണെന്ന് പറയപ്പെടുന്നു. ആരോഗ്യമുള്ള മുടി മുഖസൗന്ദര്യവും വർദ്ധിപ്പിക്കും. അതുകൊണ്ട് തന്നെ ഹെയർ കെയർ പ്രോഡക്റ്റുകളുടെ എണ്ണം നാൾക്കുനാൾ കൂടിവരുന്നു.കൊറിയൻ സൗന്ദര്യ വർദ്ധക വസ്തുക്കളിലും റൈസ് വാട്ടറിന്റെ സാന്നിദ്ധ്യം വർദ്ധിച്ചു വരുന്നു.മുടിയുടെ വളർച്ചയ്ക്ക് ആവശ്യമായ പല ഘടകങ്ങളും കഞ്ഞിവെള്ളത്തിൽ അടങ്ങിയിരിക്കുന്നു.
70 മുതൽ 80 ശതമാനം വരെ സാറ്റാർച്ചും മറ്റു വിറ്റാമിനുകളും മിനലറുകളും ആന്റി ഓക്സിഡന്റുകളും ഇതിൽ അടങ്ങിയിട്ടുണ്ട്.കൊഴിച്ചിൽ തടഞ്ഞു മുടി വളർച്ച സാധ്യമാക്കുന്ന ഇനോസിറ്റോളും കഞ്ഞിവെള്ളത്തിലുണ്ട്. ഷാംപൂ ഉപയോഗിച്ച് മുടി കഴുകിയ ശേഷം കഞ്ഞിവെള്ളം കൊണ്ട് മുടിയിഴകളിൽ മസാജ് ചെയ്യാം.15 മിനിറ്റിന് ശേഷം കഴുകിക്കളയുക. സ്പ്രേ ചെയ്തും ഉപയോഗിക്കാം.ഹെർമൻറഡ് റൈസ് വാട്ടർ അസിഡിക് ആയതുകൊണ്ട് തന്നെ ചിലരിൽ അത് അലർജി ഉണ്ടാക്കാം.ഡ്രൈ ഹെയറിൽ ഇത് ഉപയോഗിച്ച ശേഷം കഴുകിക്കളഞ്ഞില്ലെങ്കിൽ താരനും അണുബാധയും ഉണ്ടാകാൻ സാധ്യതയുണ്ട്.