പുതുവത്സരത്തിൽ ഇവ കഴിച്ചാൽ ഭാഗ്യം ഉറപ്പ്; ചിലയിടങ്ങളിലെ വിശ്വസങ്ങള്‍ ഇങ്ങനെ..

പുതുവത്സരത്തിൽ ഭക്ഷണത്തിനും ഒരു പ്രധാന സ്ഥാനമുണ്ട്. എന്നാൽ ചില സ്ഥലങ്ങളിൽ ഒരു വിശ്വാസം നിലനിൽക്കുന്നു. പുതുവത്സരത്തിൽ ചില ഭക്ഷണങ്ങൾ കഴിച്ചാൽ ഭാഗ്യം ഉണ്ടാകുമെന്ന് .2022 ആരോഗ്യകരവും സമ്പന്നവും ആയിരിക്കാൻ കഴിക്കാവുന്ന ചില ഭക്ഷണങ്ങൾ നോക്കാം.

പയർ
പുതുവത്സരത്തിൽ ഇറ്റലിക്കാർ കഴിക്കുന്ന പ്രധാന ഭക്ഷണമാണ് പയർ.പയറിന്റെ ആകൃതിയ്ക്ക് റോമൻ നാണയങ്ങളോട് സാദൃശ്യം ഉള്ളതിനാലാണ് ഭാഗ്യം തരുന്ന ഭക്ഷണമായി പയറിനെ ഇറ്റലിക്കാർ കാണുന്നത്.

വൃത്താകൃതിയിലുള്ള കേക്കുകൾ

ഒരു വർഷം മുഴുവൻ സൈക്ലിംഗ് പോലെ ചുറ്റുന്നു എന്ന ആശയത്തിലാണ് വൃത്താകൃതിയിലുള്ള കേക്ക് പുതുവർഷത്തിൽ മുറിക്കുന്നത്. ചിലർ വരാനിരിക്കുന്ന വർഷത്തിന്റെ പ്രതീകമായി ഇതിനെ കാണുന്നു. ചില സ്ഥലങ്ങളിൽ കേക്കിന്റെ മധ്യത്ത് ഒരു നാണയം വെക്കുന്നു. അത് കണ്ടെത്തുന്ന ആൾക്ക് ഭാഗ്യം ലഭിക്കുമെന്നും വിശ്വസിക്കപ്പെടുന്നു.

മുന്തിരി

പുതുവർഷത്തിൽ കൃത്യം 12 മണിയ്ക്ക് 12 മുന്തിരി തിന്നാൽ ഈവർഷത്തെ 12 മാസവും നല്ലതായിരിക്കും എന്ന ഐതീഹ്യവും നിലവിലുണ്ട്. എന്നാൽ മുന്തിരി പുളിപ്പുള്ളതാണെങ്കിൽ അത് വരാനിരിക്കുന്ന മാസത്തെ മധുരം നഷ്ടപ്പെടുത്തുമെന്നാണ് അവർ വിശ്വസിക്കുന്നത്.

മത്സ്യം

പുതുവർഷത്തിൽ മത്സ്യം കഴിക്കുന്നത് ഭാഗ്യമായി കരുതുന്നു.മീൻ ചെതുമ്പലുകൾ നാണയം പോലെ കാണുന്നതിനാലാണ് ഈ വിശ്വാസം നിലനിൽക്കുന്നത്.

ന്യൂഡിൽസ്

പല ഏഷ്യൻ രാജ്യങ്ങളിലും പുതുവർഷത്തിൽ ന്യൂഡിൽസ് കഴിക്കുന്നവരുണ്ട്. ഇത് കഴിക്കുന്നതിലൂടെ അവരുടെ ആയുസ് വർദ്ധിപ്പിക്കുമെന്ന് വിശ്വസിക്കുന്നു. ന്യൂഡിൽസ് കഴിയ്ക്കുമ്പോൾ അത് മുറിഞ്ഞു പോകാൻ പാടില്ല. ന്യൂഡിൽസ് മുറിഞ്ഞു പോകാതെ തന്നെ മുഴുവൻ കഴിക്കണമെന്നാണ് അതിന്റെ നിബന്ധന.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!