സാന്‍റാക്ളോസിനെ സ്വവർഗ്ഗാനുരാഗി ചിത്രീകരിച്ച നോർവീജിയൻ പരസ്യം വൈറല്‍
യൂറോപ്യൻ രാജ്യങ്ങൾ ക്രിസ്മസ് ആഘോഷങ്ങൾക്ക് തുടക്കമിട്ട് കഴിഞ്ഞു. ഇതിൽ ശ്രദ്ധ നേടുന്നത് ഒരു നോർവീജിയൻ ക്രിസ്മസ് പരസ്യമാണ്. ക്രിസ്മസ് സമയത്ത് സമ്മാനങ്ങളുമായി എത്തുന്ന കഥാപാത്രം സാന്റാക്ളോസ് തനിക്കിഷ്ടപെട്ട പങ്കാളിയെ കണ്ടെത്തുന്നതാണ് പരസ്യം. ഹാരി എന്ന് പേരുള്ള പുരുഷനാണ് സാന്റാക്ളോസിന്റെ പങ്കാളിയായി പരസ്യത്തിൽ ചിത്രീകരിച്ചിരിക്കുന്നത്.
നോർവീജിയൻ തപാൽ സേവനമായ പോസ്റ്റെൻ ആണ് പരസ്യത്തിന് പിന്നിൽ. 1972-ൽ നോർവേ സ്വവർഗരതി കുറ്റകരമല്ലാതാക്കിയതിന്റെ 50-ാം വാർഷികത്തിൻ്റെ ഭാഗമായാണ് ഇത്തരമൊരു പരസ്യം പോസ്റ്റെൻ തയ്യാറാക്കിയത്. വെൻ ഹാരി മെറ്റ് സാലി എന്ന ഹിറ്റ് സിനിമയിൽ നിന്നും പ്രചോദനം ഉൾകൊണ്ട് ‘വെൻ ഹാരി മെറ്റ് സാന്റ’ എന്നാണ് പരസ്യത്തിന് പേരിട്ടിരിക്കുന്നത്