സിനിമയിലെത്തിയിട്ട് അഞ്ച് വര്‍ഷം; ഓര്‍മ്മ പങ്കിട്ട് അപ്പാനി ശരത്ത്
സിനിമയിലെത്തിയിട്ട് അഞ്ച് വര്‍ഷമായെന്ന ഓര്‍മ്മ പങ്കിട്ട് നടന്‍ അപ്പാനി ശരത്ത്. എല്ലാവരെയും പോലെ താന്‍ നടനാകാന്‍ അതിയായി ആഗ്രഹിച്ചിരുന്നു. താനെന്ന നാടകനടനെ സിനിമയിലേക്കെത്തിച്ചത് ലിജോ ജോസ് പല്ലിശശേരിയും നടന്‍ ചെമ്പന്‍ വിനോദുമാണ്. ശരത്കുമാര്‍ എന്ന അപ്പാനി ശരത് ആയത് അങ്കമാലി ഡയറിസിലൂടെയാണെന്നും താരം ഓര്‍മ്മിക്കുന്നു. അങ്കമാലിഡയറfസീന്‍റെ അണിയറപ്രവര്‍ത്തകര്‍ക്കും താരം നന്ദി പറയുന്നുണ്ട്.

അപ്പാനിശരത്തിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്
ശരത് കുമാർ എന്ന നാടകക്കാരൻ അപ്പാനി ശരത് എന്ന സിനിമ നടനായിട്ട് ഇന്നേക്ക് 5 വർഷം, ഏതൊരു മനുഷ്യനേയും പോലെ എന്റെ ആഗ്രഹമായിരുന്ന ‘സിനിമ’ മോഹം യാഥാർഥ്യമായിട്ടും ഇന്നേക്ക് അഞ്ചു വർഷം തികയുന്നു. ‘അങ്കമാലി ഡയറീസ്’ ന് നന്ദി.. അപ്പാനി രവിയെ എന്നെ വിശ്വസിച്ച് ഏൽപ്പിച്ച ലിജോ ചേട്ടനും, ഫ്രൈഡേ ഫിലിംസിലൂടെ സിനിമയെ ഞങ്ങൾക്ക് തന്ന വിജയ് ചേട്ടനും, ചെമ്പൻ ചേട്ടനും നന്ദി… അന്ന് എങ്ങനെയാണോ കൂടെ നിന്ന് പ്രോത്സാഹനം തന്ന് ഇന്ന് ഇവിടെ വരെ എത്തിച്ചത് അതിന് പ്രേക്ഷകരായ നിങ്ങളോട് ഒത്തിരി നന്ദി..എന്നും കൂടെ ഉണ്ടാവണം, പ്രാർത്ഥിക്കണം..എന്ന് നിങ്ങളിൽ ഒരാളായഅപ്പാനി ശരത്