ഇതു കൂടെ പരീക്ഷിച്ചു നോക്കിക്കോ….എന്തായാലും നഷ്ടമാവില്ല…ചോറിനു കൂട്ടാൻ അടിപൊളി രുചിയിൽ മത്തി മുളകിട്ടത് ഇതാ….
നല്ല നെയ്യുള്ള മത്തി – 500g
ചൂട് വെള്ളം – 1 + 1 /4 കപ്പ്
കുടം പുളി – 4 ചെറിയ കഷ്ണം
കടുക് – 1 /2 sp
ഉലുവ – 1 pinch
കറിവേപ്പില – 6 ഇല തണ്ടോട് കൂടെ…
ഇഞ്ചി വെളുത്തുള്ളി അരച്ചത് – 1 tsp
പച്ച മുളക് – 2 nos
ചെറിയ ഉള്ളി – 15 nos
തക്കാളി – 1 nos
മഞ്ഞൾപൊടി – 1 / 4 tsp
മുളക് പൊടി – 1 / 2 tsp
കാശ്മീരി മുളക് പൊടി – 2 tsp
ഉപ്പ് – ആവശ്യത്തിന്….
ആദ്യം മത്തി കഴുകി വൃത്തിയാക്കി കഷ്ണങ്ങളാക്കി വയ്ക്കുക. ഇനി ഒരു പാത്രം അടുപ്പിൽ വച്ച് ചൂടായതിനു ശേഷം [ മൺചട്ടിയെങ്കിൽ അത്രയും നല്ലത്] 3 ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിക്കണം..
ഇനി ചൂടായ എണ്ണയിലേക്ക്. ആദ്യം ഉലുവ ഇടുക….ചുമന്ന് തുടങ്ങും മുൻപ്.. കടുക് ഇട്ട് പൊട്ടിക്കുക…… ശേഷം ഇഞ്ചി,വെളുത്തുള്ളി ഇവ ചേർത്ത് വഴറ്റണം..ഇതിന്റെ നിറം മാറാൻ തുടങ്ങുമ്പോൾ അരിഞ്ഞു വച്ചിരിക്കുന്ന ചുവന്നുള്ളി ചേർത്ത് വഴറ്റണം.ഇനി ഇതിലേക്ക് തക്കാളിയും പച്ചമുളകും കറിവേപ്പിലയും ചേർത്ത് വഴറ്റുക..തക്കാളി വാടി വരുമ്പോൾ ചെറു തീയിൽ ആക്കിയിട്ട് പൊടികളെല്ലാം ചേർത്ത് ചെറുതായി ഒന്ന് മൂപ്പിക്കണം.
പൊടികൾ മൂത്ത മണം വന്നു തുടങ്ങുമ്പോൾ പുളി പിഴിഞ്ഞതും ഉപ്പും ആവശ്യത്തിന് വെള്ളവും ചേർത്ത് തിളപ്പിക്കുക.ഇനി ഇതിലേക്ക് കഴുകി വൃത്തിയാക്കി വച്ചിരിക്കുന്ന മീൻ ചേർക്കാം. മീൻ അതിൽ കിടന്നു വെന്തു കഴിഞ്ഞു വെള്ളം ചെറുതായി വറ്റി തുടങ്ങും. അധികം വറ്റിക്കരുത്,,അതിനു മുന്നേ രണ്ട് സ്പൂൺ വെളിച്ചെണ്ണ…. ചൂടാക്കി അതിൽ കുറച്ചു കടുകും വെളുത്തുള്ളി ചതച്ചതും കറിവേപ്പിലയും ഇട്ട്…പൊട്ടിച്ച്. അതിന്റെ മണം പോകുന്നതിനു മുമ്പേ ആ കറിയിൽ ഒഴിച്ച് രണ്ട് മിനുട്ട് മൂടി വെച്ച്…ശേഷം തുറന്ന് ഇളക്കുക…. അല്ലെങ്കിൽ ആ എണ്ണയിൽ കുറച്ചു കറി വീണ്ടും ഒഴിച്ച് ചുഴറ്റിയ ശേഷം…. കറിയിൽ തന്നെ ഒഴിച്ച് മൂടി…. തുടർന്ന് രണ്ട് മിനിറ്റ് ശേഷം തുറന്നോളൂ….. ആഹാ….. കൊതിയൂറും മത്തിക്കറി റെഡി ..