തിരക്കഥാകൃത്തുക്കള്‍ നയിക്കുന്ന ശില്പശാല കൊച്ചിയില്‍
കൊച്ചി: സിനിമാ തിരക്കഥ രചിക്കാന്‍ പഠിക്കാനും തിരക്കഥയെക്കുറിച്ച് അറിയാനും ചലച്ചിത്രപ്രേമികള്‍ക്ക് മികച്ച അവസരമൊരുങ്ങുന്നു. ‘പ്ലോട്ട് ടു സ്‌ക്രിപ്റ്റ് 3.0’ എന്ന രണ്ടുദിന തിരക്കഥ രചനാ ശില്പശാല കൊച്ചിയില്‍ ആരംഭിച്ചു.ഹോട്ടല്‍ സിദ്രാ പ്രിസ്‌റ്റൈന്‍, എസ്.ആര്‍.എം റോഡ്, കലൂര്‍, കൊച്ചിയില്‍ നടക്കുന്നത്. ശില്പശാല അജുസ് പ്ലേയ്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ആഭിമുഖ്യത്തിലാണ് നടക്കുന്നത്.
ശില്പശാലയില്‍ മലയാളം സിനിമയിലെ എഴുത്ത് ശൈലി, കഥാപാത്ര നിര്‍മ്മാണം, കഥാനിര്‍മ്മിതിയുടെ ഘടന, സിനിമാറ്റിക് നറേഷന്‍ തുടങ്ങിയ വിഷയങ്ങളിലായിരിക്കും ക്ലാസുകള്‍ നടക്കുകയെന്ന് സംഘാടകര്‍ അറിിച്ചു. ശില്പശാല ഇന്ന് വൈകീട്ട് അവസാനിക്കും.