അടിച്ചുതീര്‍ക്കണമെങ്കില്‍ പെറുവിലേക്ക് പോകൂ…

ചിലര്‍ക്ക് ഒരടികൊടുക്കണമെന്ന് പലപ്പോഴും ചിന്തിച്ചിട്ടില്ലേ. പിന്നീടുള്ള പൊല്ലാപ്പോര്‍ത്ത് സ്വയം അടങ്ങുന്നവരാണ് ഭൂരിഭാഗവും. എന്നാല്‍അങ്ങ് പെറുവില്‍ അങ്ങനെയല്ല കേട്ടോ. കലഹങ്ങളെല്ലാം തല്ലിതീര്‍ക്കുകയാണ് അവിടെ പതിവ്.
പെറുവിലെ ചുംബിവിൽകാസിലെ വിദൂര ആൻഡിയൻ ഗ്രാമമായ സാന്‍റോ ടോമസിലെ ഒരു വാർഷിക പോരാട്ട ഉത്സവമാണ് തകനകുയ്(Takanakuy) .പഴയ കലഹങ്ങൾ പരിഹരിക്കാൻ ആഗ്രഹിക്കുന്ന വ്യക്തികൾ പരസ്പരം അടികൂടുന്നതാണ് ഈ ഉത്സവം. ഡിസംബറിലാണ് പ്രധാനമായും ഈ ‘അടിയുത്സവം’ നടക്കുക.

ഒരു വര്‍ഷത്തില്‍ ഗ്രാമത്തിലുണ്ടാകുന്ന എല്ലാ തര്‍ക്കവും കൈ കൊണ്ട് തല്ലി തീര്‍ക്കുകയാണ് ചെയ്യുക. സ്വത്ത് തര്‍ക്കം മുതല്‍ കുടുംബ കലഹങ്ങള്‍ വരെ ഉള്‍പ്പെടും. ചുംബിവിൽകാസിന്‍റെ തലസ്ഥാനമായ സാന്‍റോ ടോമസിൽ ആരംഭിച്ച ഈ സമ്പ്രദായം പിന്നീട് മറ്റ് ഗ്രാമങ്ങളിലേക്കും നഗരങ്ങളിലേക്കും വ്യാപിച്ചു, കുസ്‌കോയും ലിമയും ആയിരുന്നു ആദ്യകാല പ്രധാന കേന്ദ്രങ്ങള്‍.ഗ്രാമവാസികള്‍ക്ക് മുന്നില്‍ തങ്ങളുടെ ധൈര്യം തെളിയിക്കാനുള്ള അവസരമായി തകനകുയിയെ കാണുന്നു. ജയിക്കുന്നവര്‍ക്ക് ഓണററി ടൈറ്റിലുകൾ ലഭിക്കുന്നു, പിന്നീടുള്ള വർഷങ്ങളിലും ഈ പദവി അവര്‍ക്ക് സ്വന്തം.

ഓരോ വർഷവും, ഗ്രാമത്തിലെ ചിലരെ ‘കാർഗുഡോ’കളായി തെരഞ്ഞെടുക്കുന്നു, തകനകുയിയുമായി ബന്ധപ്പെട്ട നൃത്തങ്ങളും പരേഡുകളും ചടങ്ങുകളും സംഘടിപ്പിക്കുന്നതിനുള്ള ഉത്തരവാദിത്വം ഇങ്ങനെ തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്കായിരിക്കും.

ജയിക്കുന്നവര്‍ക്ക് ഓണററി ടൈറ്റിലുകൾ ലഭിക്കുന്നു, പിന്നീടുള്ള വർഷങ്ങളിലും ഈ പദവി അവര്‍ക്ക് സ്വന്തം. തുറസ്സായ ഒരു സ്ഥലത്താണ് പോരാട്ടം നടക്കുക. തമ്മില്‍ തല്ലുന്നവര്‍ക്ക് ചുറ്റും കാണാനായി വലിയൊരു ആള്‍ക്കൂട്ടമുണ്ടാകും. ഇവരുടെ ആര്‍പ്പ് വിളികള്‍ക്ക് നടുവിലാണ് പോരാട്ടം. പരസ്പരം തല്ല് കൂടുന്നവരില്‍ ആരാണോ ആദ്യം നിലത്ത് വീഴുന്നത് അയാള്‍ പരാജയപ്പെടും എന്നാതാണ് നിയമം. തോറ്റയാള്‍ക്ക് തന്‍റെ പരാതി തീര്‍ന്നില്ലെങ്കില്‍ വീണ്ടുമെരു പോരാട്ടത്തിന് കൂടി അവസരം ലഭിക്കും. കുട്ടികളും സ്ത്രീകളും പോലും തകനാകുയിയിൽ പങ്കെടുക്കുന്നു. എന്നാല്‍, ചില സ്ഥലങ്ങളില്‍ പാരമ്പര്യവാദികള്‍ പുരുഷന്മാരെ മാത്രമേ അങ്കത്തിന് അനുവദിക്കൂ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!