ബേക്കറി രുചിയില്‍ ശർക്കര വരട്ടി

റെസിപി ദീപ കോട്ടയം

  • നേന്ത്രക്കായ—2
    ശർക്കര(വെല്ലം)-150-200gm
    വെള്ളം-കാൽ ഗ്ലാസിൽ താഴെ ശർക്കര ഉരുക്കാൻ)
    വെളിച്ചെണ്ണ
    ജീരകം-അരസ്പൂൺ
    ചുക്കുപൊടി-1സ്പൂൺ
    ഏലക്കായപ്പൊടി-1സ്പൂൺ
    പഞ്ചസാര പൊടിച്ചത്- ആവശ്യത്തിന്

തയ്യാറാക്കുന്നവിധം


നേന്ത്രക്കായ കത്തിയുടെ അറ്റം കൊണ്ട് ചെറുതായി ഒന്നു 4സൈഡും വരഞ്ഞുകൊടുത്തു തൊലി കളയുക. ഉടനെ വെള്ളത്തിൽ ഇട്ടു വെക്കുക(കറുപ്പ് നിറം ആവാതിരിക്കാൻ)ഒപ്പം മഞ്ഞൾപൊടിയും ഉപ്പും കൂടെ ചേർത്ത് 10-20 മിനിറ്റ് വെച്ച് ശേഷം വെള്ളത്തിൽ നിന്നും മാറ്റി കറ ഉണ്ടെങ്കിൽ ഉരച്ചു ശേഷം വെള്ളം തുടച്ചുമാറ്റുക.എണ്ണ നന്നായി ചൂടാവുമ്പോൾ കുറച്ച് കുറച്ച് ആയി ഇട്ടു വേവിക്കുക(വെളിച്ചെണ്ണ ആണ് കൂടുതൽ നല്ലത്. ഞാൻ സൺഫ്ലവർ ഓയിൽ ആണ് എടുത്തത്.വറുത്ത ശേഷം ആറാൻ വെക്കുക.


ശർക്കര പാനിയാക്കി ചൂടോടെ തന്നെ ആറാൻ വെച്ച കായ ചേർത്ത് നന്നായി മിക്സ്‌ ചെയ്തു കുറുക്കുക.
അതിലേക്കു ചുക്ക് ജീരകം ഏലക്കായ പൊടി എന്നിവ ചേർത്ത് മിക്സ്‌ ചെയ്യുക. ഒട്ടിപിടിക്കാതിരിക്കാൻ വേണമെങ്കിൽ അരിപൊടി ചേർക്കാം അല്ലെങ്കിൽ പഞ്ചസാര പൊടിച്ചത് തന്നെ ചേർത്താലും മതി.ഇതൊക്കെ ചേർക്കുമ്പോൾ കുറച്ചായി രുചി നോക്കി ചേർക്കുക. ചുക്കിന്റെ രുചി മുമ്പിൽ നിക്കുമ്പോൾ ബേക്കറി രുചിയിൽ തന്നെ കിട്ടും

Leave a Reply

Your email address will not be published. Required fields are marked *