“കട്ടീസ് ഗ്യാങ് ” എന്ന ചിത്രത്തിന്‍റെ വിശേഷങ്ങളിലേക്ക്
ഉണ്ണി ലാലു, സജിൻ ചെറുകയിൽ, അൽതാഫ് സലീം, വരുൺ ധാര, സ്വാതി ദാസ് പ്രഭു തുടങ്ങിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ അനിൽ ദേവ് സംവിധാനം ചെയ്യുന്ന ” കട്ടീസ് ഗ്യാങ് “എന്ന ചിത്രത്തിന്റെ ചിത്രീകരണം പാലക്കാട് അട്ടപ്പാടിയിൽ ആരംഭിച്ചു.
ഓഷ്യാനിക്ക് സിനിമാസിൻ്റെ ബാനറിൽ സുഭാഷ് രഘുറാം സുകുമാരൻ നിർമ്മിച്ച് രാജ് കാർത്തിയുടെ തിരക്കഥയിൽ ഒരുങ്ങുന്ന ഈ ചിത്രത്തിൽസംവിധായകൻ അജയ് വാസുദേവ്,പ്രമോദ് വെളിയനാട്, മൃദുൽ, അമൽരാജ് ദേവ് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
നിഖിൽ വി നാരായണൻ ഛായാഗ്രഹണം നിർവ്വഹിക്കുന്നു.എഡിറ്റർ-റിയാസ് കെ ബദർ,ഗാനരചന-റഫീഖ് അഹമ്മദ്,സംഗീതം-ബിജിബാൽ.പ്രൊഡക്ഷൻ കൺട്രോളർ-ശശി പൊതുവാൾ,പ്രൊഡക്ഷൻ ഡിസൈനർ-ശ്രീനു കല്ലേലിൽ, മേക്കപ്പ്-ഷാജിപുൽപള്ളി,വസ്ത്രാലങ്കാരം-ഗായത്രി കിഷോർ,
സ്റ്റിൽസ്-അനുരൂപ്,പരസ്യക്കല- യെല്ലോ ടൂത്ത്സ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ-റിയാസ് ബഷീർ,അസോസിയേറ്റ് ഡയറക്ടർ-സജിൽ പി സത്യനാഥൻ,രജീഷ് രാജൻ,ആക്ഷൻ-ഫീനിക്സ് പ്രഭു, കളറിസ്റ്റ്-ശ്രീക് വാര്യർ. ആനക്കട്ടി, കോയമ്പത്തൂർ, ഹൈദ്രാബാദ് എന്നിവിടങ്ങളായി
“കട്ടീസ് ഗ്യാങ്ങ്” ചിത്രീകരണം പൂർത്തിയാകും.പി ആർ ഒ-എ എസ് ദിനേശ്.