സ്നേഹത്തിന്‍റെ കയ്യൊപ്പ് പതിപ്പിച്ച ഗസല്‍ മാന്ത്രികന്‍ പങ്കജ് ഉദാസ്
“ചിട്ടി ആയി ഹൈ” ആയിരങ്ങളുടെ പ്രണയത്തിനും വിരഹത്തിനും സ്വരമായി മാറിയ പങ്കജ് ഉദാസ്.
ഗസൽ സംഗീതത്തിന്റെ മാന്ത്രികൻ എന്ന് വിശേഷിപ്പിക്കാവുന്ന ഒരു അതുല്യ പ്രതിഭയായിരുന്നു പങ്കജ് ഉദാസ്. തന്റെ പ്രണയവും വിരഹവുമെല്ലാം ഗസലിലൂടെ ആണ് പങ്കജ് പകർന്നു നൽകിയത്. 1980-ൽ ആണ് ആഹത് എന്ന ആദ്യ ആൽബത്തിലൂടെ അദ്ദേഹം സംഗീതാസ്വാദകരുടെ മനം കവർന്നത്. പിന്നീടങ്ങോട്ട് തുടർന്നുള്ള വർഷങ്ങളിലായി മുഖരാർ, തറന്നം, മെഹ്ഫിൽ തുടങ്ങിയ ഹിറ്റുകളും അദ്ദേഹത്തിന്റെതായി സമ്മാനിച്ചു. അങ്ങനെ സംഗീത ലോകത്ത് തന്റെ ജനപ്രീതി ഉയരുന്നതിനിടയിലാണ് 1986ൽ മഹേഷ് ഭട്ട് സംവിധാനം ചെയ്ത ‘നാം’ എന്ന ചിത്രത്തിൽ പാടാനായി അദ്ദേഹത്തിന് ക്ഷണം ലഭിച്ചത്. അദ്ദേഹത്തിന്റെ ‘ചിട്ടി ആയി ഹെ’ എന്ന ഗാനം പ്രേക്ഷക ശ്രദ്ധ നേടിയതോടെ നിരവധി ചിത്രങ്ങളിലും ഗാനങ്ങൾ ആലപിക്കാനുള്ള അവസരം അദ്ദേഹത്തെ തേടിയെത്തി.
നിരവധി ഗാനങ്ങളിലൂടെ ഗസൽ സംഗീതം ആരാധകരുടെ ഹൃദയത്തിൽ പകർത്തിയ അദ്ദേഹത്തിന് രാജ്യം പദ്മശ്രീ പുരസ്കാരം നൽകി ആദരിച്ചിട്ടുണ്ട്.ഫരീദയാണ് പങ്കജ് ഉദാസിന്റെ ഭാര്യ.ഗുജറാത്തിലെ ജറ്റ്‌പുർ ഗ്രാമത്തിലാണ് പങ്കജ് ഉദാസ് ജനിച്ചത്.സംഗീതതാൽപര്യമുള്ള കുടുംബമായിരുന്നു പങ്കജിന്റേത്. ഗസൽ സംഗീതത്തെ സാധാരണക്കാരിലേക്ക് അതിമനോഹരമായി പകർന്നേകാൻ സാധിച്ചു എന്നതായിരുന്നു പങ്കജ് ഉദാസിന്‍റെ ഏറ്റവും വലിയ മികവ്.
ഉറുദു കവികളുടെ വരികൾ തന്റെ വേറിട്ട ശൈലിയിലൂടെ ആലപിച്ചാണ് പങ്കജ് ശ്രദ്ധനേടിയത്. 1986ൽ ഇറങ്ങിയ “നാം” എന്ന ചിത്രത്തിലെ “ചിട്ടി ആയി ഹേ വതൻ” എന്ന ഹിറ്റ് ഗാനത്തിലൂടെയാണ് പങ്കജ് ഉദാസ് ശ്രദ്ധ നേടുന്നത്. ഇതിന് ശേഷം നിരവധി ആൽബങ്ങൾ അദ്ദേഹത്തിന്റേതായി ഇറങ്ങി. എന്നുമീ സ്വരം എന്ന മലയാള ആൽബത്തിൽ അനൂപ് ജലോട്ടക്കൊപ്പം പാടിയിട്ടുണ്ട്. നിരവധി സംഗീത പര്യാടന പരിപാടികൾ അവതരിപ്പിക്കുകയും ധാരാളം ചിത്രങ്ങളിൽ പാടുകയും ചെയ്തു.
പങ്കജ് ഉദാസ് അനശ്വരമാക്കിയ പാട്ടുകള്‍
ചുപ്‌കെ ചുപ്‌കെ, യുന്‍ മേരെ ഖാത്ക, സായ ബാങ്കര്‍, ആഷിഖോന്‍ നെ, ഖുതാരത്, തുജ രാഹ ഹൈ തൊ, ചു ഗയി, മൈഖാനെ സെ, ഏക് തരഫ് ഉസ്‌ക ഗര്‍, ക്യാ മുജ്‌സെ ദോസ്തി കരോഗെ, മൈഖാനെ സേ, ഗൂന്‍ഗാത്, പീനെ വാലോ സുനോ, റിഷ്‌തെ ടൂതെ, ആന്‍സു