ചർമം സംരക്ഷിക്കാം; യുവത്വം നിലനിര്‍ത്താം
ആരോഗ്യമുള്ള ചർമ്മത്തിന് ചില ദിനചര്യകളും ചില നുറുങ്ങു വിദ്യകളും ചെയ്യണ്ടത് അനിവാര്യമാണ്.ജലാംശം നിലനിർത്തുക , ആവശ്യത്തിന് ഉറങ്ങുക തുടങ്ങിയ അടിസ്ഥാന നിയമങ്ങൾ പാലിക്കേണ്ടതായുണ്ട്. ഇവ കൂടാതെ ചർമ സംരക്ഷണത്തിനായുള്ള വഴികൾ എന്തെല്ലാം എന്ന് നോക്കാം.
സൂര്യപ്രകാശത്തിൽ നിന്നുള്ള സംരക്ഷണം
ചർമ്മ സംരക്ഷണ ദിനചര്യയിൽ സൺസ്ക്രീൻ ഒരു അനിവാര്യ ഘടകമാണ്.ആരോഗ്യമുള്ള ചർമം ലഭിക്കുന്നതിനുള്ള ഏറ്റവും നല്ല മാർഗമാണിത്.അമിതമായ സൂര്യപ്രകാശം ചർമ്മത്തിലേക്ക് പതിക്കുന്നത് ചർമത്തിൽ കേടുപാടുകൾ ഉണ്ടാകാൻ കാരണമാകും.നിങ്ങളുടെ ചർമ്മത്തിന് അനുയോജ്യമായ സൺസ്ക്രീൻ തിരഞ്ഞെടുക്കുക.
പുകവലിക്കരുത്
ആരോഗ്യത്തിന് ഹാനികരമായത് പോലെ തന്നെ ചർമ്മത്തിനും പുകവലി ദോഷമാണ്.ചർമ്മത്തിലേക്കുള്ള ഓക്സിജന്റെ വിതരണത്തെ നിയന്ത്രിക്കുകയും ചർമകോശങ്ങളെ വേഗത്തിൽ നശിപ്പിക്കുകയും ചെയ്യുന്നു.ആരോഗ്യമുള്ള ചർമം ലഭിക്കുന്നതിന് പുകവലി ശീലം ഉണ്ടെങ്കിൽ അത് നിർത്തുന്നതാണ് നല്ലത്.
മോയ്ചറൈസിങ്ങ്
ചർമത്തിൽ എന്ത് ഉപയോഗിക്കുമ്പോഴും കൈകൾ വൃത്തിയുള്ളതും മൃദുവായിരിക്കുന്നുവെന്നും ഉറപ്പുവരുത്തുക.ആരോഗ്യമുള്ള ചർമത്തിന് ജലാംശം നിലനിർത്തുന്നതുപ്പോലെയാണ് നല്ലൊരു മോയ്സ്ചറൈസർ.ഇത് നിങ്ങളുടെ ചർമത്തെ മൃദുവും മിനുസമാർന്നതുമാക്കുന്നു.
സമ്മർദ്ദം നിയന്ത്രിക്കുക
വിട്ടുമാറാത്ത സമ്മർദ്ദം ചർമ്മത്തിൽ പല പ്രശ്നങ്ങളും ഉണ്ടാകും.സമ്മർദ്ദം അകറ്റാൻ യോഗ, ധ്യാനം സമ്മർദ്ദം ഇല്ലാതാക്കുന്ന മറ്റ് പ്രവർത്തികൾ ചെയ്യാവുന്നതാണ്.ഇതിന് കുറച്ചു സമയം എടുക്കുമെങ്കിലും കാലക്രമേണ സമ്മർദ്ദം ഇല്ലാതാക്കാം. ഇത് ചർമം തിളക്കമുള്ളതും ആരോഗ്യമുള്ള തുമായി നിലനിർത്തുന്നു.
വ്യായാമം
ദിവസവും വ്യായാമം ചെയ്യുന്നത് ശീലമാക്കുക.ശാരീരിക പ്രവർത്തനങ്ങളുടെ അഭാവം ചർമ്മത്തിന്റെ തിളക്കം കുറയ്ക്കുന്നു.വ്യായാമ ശീലം നിങ്ങളുടെ ചർമത്തിന് അതുല്യമായ തിളക്കം നൽകുന്നു.
ആവശ്യത്തിന് ഉറങ്ങുക
ആരോഗ്യമുള്ള ചർമ്മത്തിന് മികച്ച ടിപ്പുകളിൽ ഒന്നാണിത്.ഉറക്കമില്ലായ്മ കണ്ണുകൾക്കും ചുറ്റും കറുത്ത പാടുകൾ വീഴാൻ കാരണമാകുന്നു.ദിവസവും എട്ട് മണിക്കൂറെങ്കിലും ഉറങ്ങണം.ഉറങ്ങുന്നതിന് മുമ്പ് മുഖം കഴുകി വൃത്തിയാക്കുക.
മേക്കപ്പ് കുറയ്ക്കുക
പല സ്ത്രീകളും അമിതമായി മേക്കപ്പ് ചെയ്യുന്നു. മേക്കപ്പ് ഇടാതിരിക്കാൻ ആവശ്യപ്പെടുന്നില്ല , പകരം അവ കുറയ്ക്കുക.ബ്ലഷ്, കൺസീലർ , ഫൗണ്ടേഷൻ എന്നിവ എല്ലാദിവസവും ഉപയോഗിക്കേണ്ട ആവശ്യമില്ല.
ധാരാളം വെള്ളം കുടിക്കുക
ശരീരത്തിൽ ജലാംശം നിലനിർത്താൻ കുറഞ്ഞത് ദിവസവും എട്ടു ഗ്ലാസ് വെള്ളം കുടിക്കുക. തണ്ണിമത്തൻ, ഓറഞ്ച് , മുന്തിരി , കുക്കുമ്പർ തുടങ്ങി ജലാംശം കൂടുതലുള്ള ഭക്ഷണങ്ങളും ഉപയോഗിക്കാം.ആരോഗ്യകരമല്ലാത്തതും വറുത്തതുമായ എല്ലാ ഭക്ഷണവും കുറയ്ക്കുക.
ആരോഗ്യകരമായ ഭക്ഷണം
വിറ്റാമിൻ സി അടങ്ങിയ ഭക്ഷണങ്ങൾ കൊളാജന്റെ ഉൽപ്പാദനം മെച്ചപ്പെടുത്തൻ സഹായിക്കുന്നു.ചർമ്മത്തിന്റെ ദൃഡതനിലനിർത്താൻ ഇത് അത്യന്താപേക്ഷിതമാണ്. അതുപോലെ വിറ്റാമിൻ എ അടങ്ങിയ ഉൽപ്പന്നങ്ങൾ കഴിച്ചാൽ മിനുസമാർന്ന ചർമം നേടാൻ കഴിയും.കാരറ്റ് , ചീര, മധുരക്കിഴങ്ങ് പച്ച ഇലക്കറികൾ എന്നിവ വിറ്റാമിൻ എ സ്രോതസ്സുകളിൽ ചിലതാണ്.