വൂളന്‍ സ്കേര്‍ട്ടും ടോപ്പുമണിഞ്ഞ് സോനംകപൂര്‍
ഫാഷന്‍ പ്രേമികള്‍ എന്നും ഉറ്റുനോക്കുന്ന വ്യക്തിയാണ് ബോളിവുഡ് താരം സോനം കപൂര്‍. ട്രെന്റുകള്‍ പരീക്ഷിക്കുന്ന അവര്‍ പുതിയ ഔട്ട്ഫിറ്റ് ധരിച്ചുനില്ക്കുന്ന ചിത്രം ആരാധകര്‍ക്കായി സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്.
ചാര്‍ക്കോള്‍ ഗ്രേ നിറത്തിലുള്ള കമ്പിളിയില്‍ തീര്‍ത്ത സ്കേര്ബ്ലാക്ക് ജാക്കറ്റും അണിഞ്ഞ് സോനം ലണ്ടനില്‍ നടത്തിയ ഫോട്ടോഷൂട്ടാണ് ഇപ്പോള്‍ ശ്രദ്ധേയമായിരിക്കുന്നത്.
തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് സോനം ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.കോട്ടിന്റെ പുറക് വശത്തായി കഴുത്തിൽ ചുറ്റിയ നിലയിൽ ഹൂഗിയുംകോട്ടിന്റെ ലേപ്പലിനോട് ചേര്‍ന്ന് വലിയ ബട്ടണ്‍സും പിടിപ്പിച്ചിരിക്കുന്നു.
മിതമായ മേക്കപ്പാണ് സോനം ഉപയോഗിച്ചത്. പിങ്ക് നിറത്തിലുള്ള ലിപ്സ്റ്റിക്കും മസ്കാരയും താരത്തിന് ക്ലാസിക് ലുക്ക് നല്കുന്നു. ആക്സറീസായി മിതമായ ആഭരണങ്ങളാണ് സോനം അണിഞ്ഞിരിക്കുന്നത്.കറുത്ത ബൂട്ട്സണിഞ്ഞ് തണുപ്പുകാലത്തെ സ്വാഗതം ചെയ്ത് നില്ക്കുന്ന ചിത്രം ഇരുകൈയും നീട്ടി സ്വീകരിച്ചിരിക്കുകയാണ്