ചിന്താമണി ചിക്കന്‍
റെസിപി നീതു ജോസഫ് പുതുശ്ശേരി
അവശ്യസാധനങ്ങള്‍
ചിക്കൻ 250 ഗ്രാം
കാശ്മീരി മുളകുപൊടി ഒരു ടീസ്പൂൺ
ചെറുനാരങ്ങ നീര് ഒരു ടീസ്പൂൺ
ഉപ്പ് പാകത്തിന്
മഞ്ഞള്‍ പൊടി അര ടീസ്പൂൺ
ചുവന്നുള്ളി 20
വറ്റൽ മുളക് 15
കറിവേപ്പില
നല്ലെണ്ണ ഒരു ടേബിൾ സ്പൂൺ
പെരും ജീരകം ഒരു ടീസ്പൂൺ
ഇഞ്ചി വെളുത്തുള്ളി ചതച്ചത് ഒരു ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
കോഴിയിൽ മഞ്ഞൾ പൊടി ഉപ്പ് മുളകുപൊടി ചെറുനാരങ്ങ നീര് ചേർത്ത് നന്നായി ഇളക്കി അരമണിക്കൂർ വെക്കണം.നല്ലെണ്ണ ചൂടാക്കി അതിൽ പെരും ജീരകം പൊട്ടിക്കണം. അതിലേക്ക് കറിവേപ്പില ഇഞ്ചി വെളുത്തുള്ളി ചതച്ചതും ചേർത്ത് നന്നായി വഴറ്റുക .വഴന്നു വന്നാൽ വറ്റൽ മുളക് ചുവന്നുള്ളി അരിഞ്ഞത് ചേർത്ത് വഴറ്റി എടുക്കുക .ചിക്കൻ ചേർത്തിളക്കി ,മൂടി വെച്ച് വേവി ച്ചെടുക്കാം. (വെള്ളം ഒഴിച്ച് വേവിക്കരുത്). 20 മിനിറ്റ് വെന്താൽ നന്നായി മൊരിച്ചെടുക്കാം.