കലാപത്തിനിടെ സ്ത്രീ തടവുകാരെ പീഡിപ്പിച്ചു : കുറ്റക്കാര് പത്ത് പുരുഷ തടവുകാർ
ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ ജയിലിലാണ് സംഭവം. തിങ്ങിനിറഞ്ഞ ജയിലിൽ കലാപത്തിനിടെ നിരവധി വനിതാ തടവുകാരെ ബലാത്സംഗം ചെയ്ത പത്ത് പുരുഷ തടവുകാർ കുറ്റക്കാർ എന്ന് കണ്ടെത്തി. തങ്ങൾ ആവർത്തിച്ചു ബലാൽസംഗത്തിന് ഇരയായെന്ന് 37 സ്ത്രീകളും ഒരു കൗമാരക്കാരിയും മൊഴി നൽകി.
ചിലർ ഗർഭിണിയാവുകയും എച്ച്ഐവി ഉൾപ്പെടെ ലൈംഗികമായി പടരുന്ന രോഗം പിടിപെടുകയും ചെയ്തു. കുറ്റക്കാർക്ക് പിഴയും 15 വർഷം അധിക തടവും വിധിച്ചു. പീഡിപ്പിക്കപ്പെട്ടവരുടെ അഭിഭാഷകയായ മെലാനി മുംബൈ എസ്പി വാർത്താ ഏജൻസിയോട് പറഞ്ഞു: “നീതി നേടാനുള്ള നീണ്ട പോരാട്ടത്തിന് ശേഷം വിധിയിൽ ഞങ്ങൾ സംതൃപ്തരാണ് ” . 800 തടവുകാരെ പാർപ്പിക്കാൻ നിർമ്മിച്ച ജയിലിൽ സംഭവ സമയത്ത് 2000 പേരാണ് ഉണ്ടായിരുന്നത്. ഈ സ്ഥാപനത്തിൽ ശുചിത്വമില്ലായ്മ അടക്കം നിരവധി പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.