“ത തവളയുടെ ത ” സൈന മ്യൂസിക്കിലൂടെ ആസ്വദിക്കാം
സെന്തിൽ, അനുമോൾ,മാസ്റ്റർ അൻവിൻ ശ്രീനു എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ഫ്രാൻസിസ് ജോസഫ് ജീര കഥയെഴുതി സംവിധാനം ചെയ്യുന്ന ” ത തവളയുടെ ത’ എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം സൈന മ്യൂസിക്കിലൂടെ റിലീസായി.ബീയാർ പ്രസാദിന്റെ വരികൾക്ക് നിഖിൽ രാജൻ മേലേയിൽ സംഗീതം പകർന്ന് മഞ്ജരി,കപിൽ കപിലൻ എന്നിവർ ആലപിച്ച “മിഴിയിലാരാണ്… എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്.
14/11 സിനിമാസ്, ബിഗ് സ്റ്റോറീസ് മോഷൻ പിക്ചേഴ്‌സ് എന്നിവയുടെ ബാനറിൽ റോഷിത്ത് ലാൽ, ജോൺ പോൾ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ ആനന്ദ് റോഷൻ, ഗൗതമി നായർ, നെഹല, അജിത് കോശി, സുനിൽ സുഖദ, അനീഷ് ഗോപാൽ, നന്ദൻ ഉണ്ണി, ജെൻസൺ ആലപ്പാട്ട്, ഹരികൃഷ്ണൻ, സ്മിത അബു, വസുദേവ് പട്രോട്ടം തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നു.മൂന്നാം ക്ലാസ്സിൽ പഠിക്കുന്ന ബാലു എന്ന കുട്ടിയുടെ ജീവിതത്തിലൂടെയും സ്വപ്ന ലോകങ്ങളിലൂടെയും സഞ്ചരിക്കുന്ന ഈ ചിത്രത്തിൽ ബാലുവായി മാസ്റ്റർ അൻവിൻ ശ്രീനു അഭിനയിക്കുന്നു.ഒപ്പം, അറുപതോളം ബാലതാരങ്ങളും ഈ ചിത്രത്തിലുണ്ട്.
ബിപിൻബാലകൃഷ്ണൻഛായാഗ്രഹണം നിർവ്വഹിക്കുന്നു.ബീരാൻ പ്രസാദിന്റെ വരികൾക്ക് നിഖിൽ രാജൻ മേലേയിൽ സംഗീതം പകരുന്നു.കല- അനീസ് നാടോടി, സൗണ്ട് ഡിസൈൻ- സവിത നമ്പ്രത്ത്, കോസ്റ്റ്യൂംസ്-നിസാർ റഹ്‌മത്ത്, മേക്കപ്പ്- അമൽ ചന്ദ്രൻ, പ്രൊഡക്ഷൻ കൺട്രോളർ-ജാവേദ് ചെമ്പ്, സ്റ്റിൽസ്- ഇബ്സൺ മാത്യൂ, അസോസിയേറ്റ് ഡയറക്ടർ-ഗ്രാഷ്, കളറിസ്റ്റ്-നികേഷ് രമേഷ്, വി എഫ് എക്സ്-കോക്കനട്ട് ബഞ്ച് ക്രിയേഷൻസ്, ഡിസൈൻസ്-സനൽ പി.കെ.