ലുക്ക് മാറ്റണോ ‘കണ്ണട’യിലുണ്ട് കാര്യം

മുഖത്തിനി ചേരുന്ന കണ്ണട തെരഞ്ഞെടുക്കുക. അതാണ് ഏറ്റവും പ്രധാനം. കണ്ണട ധരിക്കുമ്പോള്‍
സൗന്ദര്യം കൂടിയില്ലെങ്കിലും നിങ്ങളുടെ ലുക്കും പേഴ്സണാലിറ്റിയും മാറും. കാഴ്ചകുറവ് കൊണ്ടാണ് കൊണ്ടാണ് കണ്ണട വയ്ക്കുന്നതെങ്കിൽപോലും അത് സ്വന്തം ലൈഫ്സ്റ്റൈൽ സ്റ്റേറ്റ്മെന്‍റാക്കാന്‍ ശ്രദ്ധിക്കുക.ട്രെൻഡി സ്റ്റൈലുകളിലുള്ള കണ്ണടകൾ കിട്ടുന്ന നല്ല ഒപ്റ്റിക്കൽ ഷോപ്പ് തന്നെ ആദ്യം തെരഞ്ഞെടുക്കുക. കണ്ണട വാങ്ങുംമുമ്പ് നിറം, ആകൃതി, സ്റ്റൈൽ ഇത് മൂന്നും തീർച്ചയായും കണക്കിലെടുക്കണം.

നിങ്ങളുടെ മുഖം ഉരുണ്ട ആകൃതിയാണെങ്കിൽ റൗണ്ട് ഫ്രെയിം ചേരില്ല. ഫെയിസിന്‍റെ ആകർഷകത്വം എടുത്തുകാട്ടാൻ പറ്റുന്ന മറ്റ് ആകൃതിയിലുള്ള ഫ്രെയിം കണ്ടുപിടിക്കുക. റെക്ടാങ്കുലർ ഫ്രെയിമുകൾ പൊതുവേ ഏത് മുഖത്തിനും ഇണങ്ങും. റൗണ്ട് ഫ്രെയിമുകൾ നീണ്ട മുഖക്കാർക്ക് യോജിക്കും.കൂട്ടത്തിൽ വ്യത്യസ്തയായി കാണപ്പെടാന ആഗ്രഹിക്കുന്നുവെങ്കിൽ ചില പരീക്ഷണങ്ങളാകാം. മിക്ക സ്കിൻ ടോണിനും ഗോൾഡ്, ബ്രൗൺ നിറങ്ങൾ യോജിക്കും. സ്കിൻ ടോണിന് ചോരുമെങ്കിൽ കടും നിറങ്ങളായ ചുവപ്പും പച്ചയും നീലയും ഉപയോഗിക്കാം.

.

ഫ്രെയിം വാങ്ങുമ്പോൾ അതിന്‍റെ മെറ്റീരിയലും നോക്കിയെടുക്കുക. മെറ്റലിന്‍റെയോ വയറിന്‍റെയോ ഫ്രെയിമുകൾ സുതാര്യമായി തോന്നും. പ്ലാസ്റ്റിക് ഫ്രെയിമുകൾ അൽപം കട്ടിയുള്ളതും മുഖത്ത് എടുത്തു കാട്ടുന്നതുമായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *