ഫാഷനിലേക്കൊരു ചുവടുമാറ്റം
ഫാഷനും ഒരു കലയാണ്. വേണ്ടവിധം ഫാഷനബിളിയാൽ സ്വയം സുന്ദരിയാകാം. ശാരീരിക ഘടന, ഉയരം, നിറം, കണ്ണുകളുടേയും മൂക്കിന്‍റേയും ഘടന ഇവയൊക്കെ നൈസർഗീകമായി ലഭിക്കുന്നവയാണ്. അൽപം ശ്രമിച്ചാൽ ആർക്കും ശരീരത്തിന്‍റെ കുറവുകൾ പരിഹരിച്ച് ഒരു ഫാഷൻ ഗേളാകാം.
അടിമുടിമേക്കോവറില്‍ നമ്മളെ തന്നെ കാണുമ്പോള്‍ ഒരു മന്ദഹാസം താനേ പൊട്ടിവിരിയും. ലുക്കിലാണ് കാര്യമെന്ന് ഇന്ന് ഏതൊരാള്‍ക്കും അറിയാം. നന്നായി അണിഞ്ഞൊരുങ്ങിയാല്‍ ആത്മവിശ്വാസം താനേ വന്നുചേരും. ഓഫീസിലും സുഹൃത്തുക്കള്‍ക്കിടയിലും മതിപ്പിനുപുറമെ നേട്ടങ്ങളും വന്നുചേരും. ആകർഷകമായ വ്യക്തിത്വമുണ്ടെങ്കിൽ നേട്ടങ്ങളും നിങ്ങളുടെ പിന്നാലെയെത്തും.വീട്ടിലും ഗ്ലാമർ പരിവേഷമൊന്ന് അപ്ലൈ ചെയ്തു നോക്കൂ… ജീവിതത്തിൽ പുതിയ കണ്ടെത്തലുകൾ തന്നെയുണ്ടാകാം.
കണ്ണാടിക്ക് മുന്നിൽ നിന്ന് ശരീരഘടനയും പ്രത്യേകതകളും പല ആംഗിളുകളിൽ നിന്നും നിരീക്ഷിക്കുക. ചർമ്മവും ബോഡി ടൈപ്പും ശ്രദ്ധിക്കുക.മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമായ ശാരീരിക പ്രത്യേകത, മറയ്ക്കേണ്ട കുറവുകൾ എന്നിവ മനസ്സിലാക്കുക. ചർമ്മസംബന്ധമായ പ്രശ്നങ്ങളുണ്ടെങ്കിൽ എക്സ്പെർട്ടിനോട് പരിഹാരം ആരായുക. തടിച്ച ശരീരപ്രകൃതമാണെങ്കിൽ വ്യായാമം ചെയ്യാം. ഒപ്പം ഡയറ്റിലും ശ്രദ്ധിക്കാം.
വസ്ത്രത്തിലും വേണം ശ്രദ്ധ
ഒരു അവധിദിവസം സ്വന്തം വാർഡ്രോബൊന്ന് പരിശോധിക്കുക. വസ്ത്രങ്ങളെല്ലാം പുറത്തെടുത്ത് അനുയോജ്യവും അല്ലാത്തതും വേർതിരിച്ചു വയ്ക്കുക. ആവശ്യമില്ലാത്ത വസ്ത്രങ്ങൾ വാർഡ്രോബിൽ വയ്ക്കേണ്ടതില്ല. മിക്സ് ആന്‍റ് മാച്ച് ആയി ധരിക്കാൻ പറ്റുന്നവ വാർഡ്രോബിൽ ഒരുഭാഗത്ത് ഭംഗിയായി മടക്കി വയ്ക്കുക. തയ്യലഴിഞ്ഞ വസ്ത്രങ്ങളും റിപ്പയറിംഗ് ചെയ്തെടുക്കാം.കാലാവസ്ഥയ്ക്കും അവസരത്തിനും യോജിച്ചതാകണം നിങ്ങളുടെ ഫാഷനും മേക്കപ്പും. ഓഫീസിലേക്ക് ഫോർമൽ ഡ്രസാണെങ്കിൽ പാർട്ടികൾക്കും മറ്റും അൽപം ഗ്ലാമറസ് വേഷങ്ങൾ ആകാം. പ്രൊഫഷനനുസരിച്ച് വേഷങ്ങൾ തെരഞ്ഞെടുക്കണം. സിമ്പിളാകുന്നതോടൊപ്പം ഫാഷനബിളുമാകാം.
മുഖത്തിന് ചേരുന്ന ഹെയര്‍കട്ട്
ഹെയർ കട്ടിംഗിലുമുണ്ട് ചില കാര്യങ്ങൾ. മുഖത്തിന്‍റെ ആകൃതിക്കനുസരിച്ച് അനുയോജ്യമായ ഹെയർ കട്ടിംഗ് ചെയ്യാം. ഫാഷനബിളാകാൻ വെസ്റ്റേൺ ഡ്രസുകൾ തന്നെ അണിയണമെന്നില്ല ഇന്ത്യൻ വേഷങ്ങളിലും ഫാഷനബിളാകാം. അതിന് ശരിയായ ഫാഷൻ സെൻസ് ആവശ്യമാണെന്നു മാത്രം.