കാലത്തിന്‍റെ താഴ്വാരത്തിലേക്ക് പറന്നകന്ന പ്രതിഭ
മലയാളസിനിമാലോകത്ത് താന്‍ സ്വന്തമാക്കിയ കിരീടവും ചെങ്കോലും ഉപേക്ഷിച്ച് തനിയാവര്‍ത്തനങ്ങളില്ലാത്ത ലോകത്തേക്ക് ലോഹിതദാസ് വിടവാങ്ങിയിട്ട് ഇന്നേക്ക് പതിനാല് ആണ്ട് .
1955 മെയ് 10ന് തൃശൂർ ജില്ലയിലെ ചാലക്കുടിക്ക് അടുത്ത് മുരിങ്ങൂരിൽ അമ്പഴത്തു പറമ്പിൽ വീട്ടിൽ കരുണാകരന്റെയും മായി അമ്മയുടെയും മകനായി . കരുണാകരൻ ലോഹിതദാസ് എന്ന എ കെ ലോഹിതദാസ് ജനിച്ചു.എറണാകുളം മഹാരാജാസിൽ നിന്ന് ബിരുദ പഠനവും തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്നും ലബോറട്ടറി ടെക്നീഷ്യൻ കോഴ്സും പൂർത്തിയാക്കി.
പിൽക്കാലത്ത് അദ്ദേഹം ഒറ്റപ്പാലത്തിനടുത്തുള്ള ലക്കിടി അകലൂരിലേക്ക് താമസം മാറ്റി.ചെറുകഥകൾ എഴുതി കൊണ്ടാണ് എഴുത്തിന്റെ ലോകത്തേക്ക് പ്രവേശിക്കുന്നത്.തോപ്പിൽ ഭാസിയുടെ നേതൃത്വത്തിലുള്ള കെ.പി.എ.സിക്ക് വേണ്ടി 1986ൽ നാടക രചന നിർവഹിച്ചുകൊണ്ട് മലയാള നാടക വേദിയിൽ പ്രവേശിച്ചു. തോപ്പിൽ ഭാസിയുടെ ഇടതുപക്ഷ ചായയുള്ള കേരള പീപ്പിൾസ് ആർട്സ് ക്ലബ്ബ് എന്ന നാടകവേദിക്ക് വേണ്ടിയാണ് ആദ്യ രചന. ‘സിന്ധു ശാന്തമായി ഒഴുകുന്നു’ ഇതായിരുന്നു ലോഹിതദാസിന്‍റെ ആദ്യ നാടകരചന. ഈ നാടകത്തിന് സംസ്ഥാന അവാർഡ് ലഭിച്ചു. പിന്നീട് ‘അവസാനം വന്ന അതിഥി’, ‘സ്വപ്നം വിതയ്ക്കുന്നവർ’, തുടങ്ങിയ നാടകങ്ങളും എഴുതി.
നാടകലോകത്ത് ശ്രദ്ധേയനായ അദ്ദേഹത്തെ തിലകനാണ് സിനിമയിലേക്ക് ക്ഷണിക്കുന്നത്. തനിയാവര്‍ത്തനത്തിന്‍റെ തിരക്കഥ എഴുതിക്കൊണ്ടാണ് സിനിമയിലെ അരങ്ങേറ്റം ഗംഭീരമാക്കി.1987ൽ സിബി.മലയിൽ സംവിധാനത്തിലിറങ്ങിയ തനിയാവര്‍ത്തനം ചലച്ചിത്രമേഖലയ്ക്ക് പുത്തന്‍ അനുഭവമായി മാറി.
സിബി മലയിൽ ലോഹിദാസ് കൂട്ടുകെട്ടില്‍ ഒട്ടേറെ ചലചിത്രങ്ങൾ പിറവികൊണ്ടു.നിവേദ്യം, ചക്കരമുത്ത് ,ചക്രം, കമലദളം, കസ്തൂരിമാൻ, സൂത്രധാരൻ, ജോക്കർ, അരയന്നങ്ങളുടെ വീട്, വീണ്ടും ചില വീട്ടുകാര്യങ്ങൾ, ഓർമ്മച്ചെപ്പ്, കാരുണ്യം, ഭൂതക്കണ്ണാടി ,തൂവൽ കൊട്ടാരം ,സല്ലാപം, സാദരം, സാഗരം സാക്ഷി ,ചകോരം, പാഥേയം, ഗർദ്ദിഷ്, ചെങ്കോൽ, വെങ്കലം, കൗരവർ, വാത്സല്യം, ആധാരം, വളയം, അമരം, കനൽക്കാറ്റ്, ഭരതം ,കുട്ടേട്ടൻ ,ഹിസ് ഹൈനസ് അബ്ദുള്ള, മാലയോഗം, മഹായാനം, മുദ്ര ,ദശരഥം, ജാതകം, കിരീടം ,വിചാരണ ,കുടുംബപുരാണം, എഴുതാപ്പുറങ്ങൾ, തനിയാവർത്തനം, കന്മദം തുടങ്ങിയവ അദ്ദേഹം തിരക്കഥ എഴുതിയ ചിത്രങ്ങളിൽ ചിലത്.
ഈ ചലച്ചിത്രങ്ങളില്‍ പലതും സംവിധാനം ചെയ്തത് സത്യൻ അന്തിക്കാട് സുന്ദർദാസ് സിബി.മലയിൽ ,ഭരതൻ ,കൊച്ചിൻ ഹനീഫ ,ജോഷി ,സുരേഷ് ഉണ്ണിത്താൻ, ഐവി ശശി, തുടങ്ങിയവർ ആയിരുന്നു.നിവേദ്യം, ജോക്കർ, അരയന്നങ്ങളുടെ വീട് ,കന്മദം ,ഓർമ്മച്ചെപ്പ് ,കാരുണ്യം, ഭൂതക്കണ്ണാടി ,ചക്രം ,കസ്തൂരിമാൻ, തുടങ്ങിയവ അദ്ദേഹം സംവിധാനം ചെയ്ത ചിത്രങ്ങളിൽ ചിലതാണ്.
ഉദയനാണ് താരം ,വീണ്ടും ചില വീട്ടുകാര്യങ്ങൾ, ചകോരം ,ആധാരം, വളയം, സ്റ്റോപ്പ് വയലൻസ് ,ക്യാമ്പസ് തുടങ്ങിയ ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.നല്ല കഥയ്ക്കുള്ള സംസ്ഥാന ഫിലിം അവാർഡ് തനിയാവർത്തനം 1987 ലും നല്ല ചിത്രത്തിനുള്ള സംസ്ഥാന, ദേശീയ പുരസ്കാരങ്ങൾ ഭൂത കണ്ണാടിക്ക് 1997 ലും ലഭിച്ചു. മികച്ച തിരക്കഥയ്ക്കുള്ള ഫിലിം ക്രിട്ടിക്സ് അവാർഡ് തനിയാവർത്തനം ദശരഥം കിരീടം ചെങ്കോൽ ചകോരം സല്ലാപം ഭൂതക്കണ്ണാടി ജോക്കർ വീണ്ടും ചില വീട്ടുകാര്യങ്ങൾ കസ്തൂരിമാൻ നിവേദ്യം എന്നീ ചിത്രങ്ങൾക്ക് ലഭിച്ചിട്ടുണ്ട്.2009 ജൂൺ 28ന് രാവിലെ 10 50 ന് ഹൃദയാഘാതത്തെ തുടർന്ന് എറണാകുളം ലിസി ആശുപത്രിയിൽ വച്ച് അദ്ദേഹം അന്തരിച്ചു.സിന്ധുവാണ് ലോഹിതദാസിന്‍റെ ഭാര്യ. ഹരികൃഷ്ണൻ ,വിജയകൃഷ്ണൻ എന്നിവരാണ് മക്കള്‍.
ജീവിതത്തോട് പൊരുതി തോറ്റു പോയ കിരീടത്തിലെ സേതുവും, തനിയാവർത്തനത്തിലെ ബാലൻ മാഷും ഇന്നും നമുക്കിടയിൽ തന്നെയുണ്ട് അല്ല നമ്മളൊക്കെ തന്നെയല്ലേ… ആ കഥാപാത്രങ്ങള്‍