ചുവർചിത്രകാരൻ മമ്മിയൂർ കൃഷ്ണൻകുട്ടി

ചുവർചിത്രകാരൻ മമ്മിയൂർ കൃഷ്ണൻകുട്ടിയുടെ 31-ാം ചരമവാർഷികദിനം.

കേരളത്തിലെ ചുവർചിത്ര കലാരംഗത്തെ പ്രധാനിയായിരുന്നു മമ്മിയൂർ കൃഷ്ണൻകുട്ടി നായർ. ചുവർ ചിത്രകലയുടെ കേരളത്തനിമയും ശൈലിയും പിന്തുടർന്ന മമ്മിയൂർ പ്രകൃതി ദത്ത നിറങ്ങളുപയോഗിച്ച് പാരമ്പര്യ രീതിയിൽ നിരവധി ക്ഷേത്രങ്ങളിൽ ചുവർ ചിത്രരചന നടത്തിയിട്ടുണ്ട്.

ശ്രീ ചിത്രാ എൻക്ലേവിൽ മമ്മിയൂരിന്റെ നേതൃത്വത്തിൽ ശ്രീ ചിത്തിര തിരുന്നാളിന്റെ എഴുന്നള്ളത്ത് എന്ന ചിത്രവും വരച്ചു. ഗുരുവായൂർ ദേവസ്വം മ്യൂറൽ പെയിന്റിംഗ് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപകനാണ്. 1917-ൽ ക്ഷേത്രനഗരമായ ഗുരുവായൂരിനടുത്ത മമ്മിയൂരിൽ ജനിച്ച ഇദ്ദേഹത്തിന്റെ മേൽനോട്ടത്തിൽ ഗുരുവായൂർ ദേവസ്വംബോർഡ് സ്ഥാപിച്ച ചുവർ ചിത്രപഠന കേന്ദ്രം നിരവധി പേർക്ക് ചുവർ ചിത്രരചനയിൽ പരിശീലനം നൽകി.

അഗ്നിബാധയിൽ ഏതാണ്ട് നശിച്ച ഗുരുവായൂരിലെ അനന്തശയനം ചുവർചിത്രം മമ്മിയൂർ കൃഷ്ണൻകുട്ടി നായരുടെ ശിഷ്യന്മാർ ചേർന്നാണ് പുനരുദ്ധരിച്ചത്. പുനർനിർമ്മാണം നടന്ന വേളയിൽ മമ്മിയൂർ ശിവക്ഷേത്രത്തിലും കൃഷ്ണൻ കുട്ടി നായരും ശിഷ്യന്മാരും ചിത്രങ്ങൾ വരച്ചിരുന്നു. 1994 ജൂലൈ 19 ന് അന്തരിച്ചു.

കടപ്പാട് : വിവിധ മാധ്യമങ്ങൾ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!