മരിച്ചയാളുടെ പെൻഷൻ വാങ്ങാൻ മൃതദേവുമായി പോസ്റ്റ് ഓഫീസിൽ
അയർലണ്ടിൽ ആണ് സംഭവം നടന്നത്. മരിച്ചയാളുടെ പെൻഷൻപണം വാങ്ങാനായി അദ്ദേഹത്തിന്റെ മൃതദേഹവുമായി രണ്ടു പേർ പോസ്റ്റ് ഓഫീസിൽ എത്തി. പോലീസ് ഈ വിചിത്ര സംഭവത്തിൽ കേസ് എടുത്തിട്ടുണ്ട്. രാവിലെ 11.30 നാണ് സംഭവങ്ങളുടെ തുടക്കം. പെൻഷൻ ആവശ്യപ്പെട്ട രണ്ടു പേർ പോസ്റ്റ് ഓഫീസിൽ എത്തി.
എന്നാൽ പെൻഷൻക്കാരൻ നേരിട്ട് വരാതെ തരാൻ കഴിയില്ലെന്ന് ജീവനക്കാർ പറഞ്ഞു. തുടർന്ന് അവർ മൃതദേഹവുമായി എത്തുകയായിരുന്നു. സംശയം തോന്നിയ സ്ത്രീ ജീവനക്കാരനോട് പറഞ്ഞതോടെ മൃതദേഹം അവിടെ ഉപേക്ഷിച്ച് അവർ ഓടി രക്ഷപ്പെട്ടു. മരിച്ചയാളെ നന്നായി പരിജയമുള്ളവരാണ് ഇവരെന്നാണ് പോലീസിന്റെ കണ്ടെത്തൽ. സംഭവം അറിഞ്ഞ ശേഷം സ്ഥലത്തെ മേയറടക്കം ഞെട്ടിയിരിക്കുകയാണ്.