ഉണ്ണിയപ്പം

വിനോദ് ടി. ഡി

പച്ചരി 2 ഗ്ലാസ്
മൈദ 1 1/2 ഗ്ലാസ്
ശർക്കര 300 ഗ്രാം
ഏലക്കാപ്പൊടി 1 ടിസ്പൂണ്‍

ചെറിയ ജീരകം – 1/4ടിസ്പൂണ്‍
നെയ്യ് – 2 ടിസ്പൂണ്‍
ഉപ്പ് ആവശ്യത്തിന്

തേങ്ങാക്കൊത്ത്
(ഒരു തേങ്ങയുടെ 3ൽ ഒരു ഭാഗം, തേങ്ങാക്കൊത്ത് കൂടുതൽ ചേർത്താൽ അത്രയും സ്വാദ് ആണ് )

തയ്യാറാക്കുന്ന വിധം

പച്ചരി 2 മണിക്കൂർ കുതിർത്തു വെക്കുക.കഴുകി ഒരു കോട്ടൺ തുണിയിൽ വെള്ളമാറാൻ ഇടുക,ചെറുതായിട്ട് നനവുണ്ടാകും.മിക്സിയിൽ ചെറിയ ജാറിൽ ഇട്ട് നന്നായിട്ട് പൊടിക്കുക.പൊടിച്ച അരിയിലേക്ക് മൈദപ്പൊടി ചേർത്ത് സ്പൂൺ കൊണ്ട് നന്നായി യോജിപ്പിക്കുക .ഒരു ചുവടുകട്ടിയുള്ള പാത്രത്തിൽ ശർക്കര കുറച്ച് വെള്ളമൊഴിച്ച് ഉരുകാൻ അടുപ്പിൽ വെക്കുക.ശർക്കര ചേർത്തതിനു ശേഷമേ ഉപ്പ് ചേർക്കാൻ പാടുള്ളൂ. ചില ശർക്കരക്ക് ഉപ്പ് ഉണ്ടാകുംചൂടോടെ തന്നെ അല്പം ഒഴിച്ച് അരിപ്പൊടി മൈദ കൂട്ടിലേക്ക് ഇട്ട് സ്പൂൺ കൊണ്ട് മിക്സ് ചെയ്യുക ശേഷം ഏലക്കാ പൊടി ചേർക്കുകതേങ്ങാക്കൊത്ത് ചെറുതായി മുറിച്ച് നെയ്യിൽ വറുത്തെടുക്കുക അതോടൊപ്പം തന്നെ ചെറിയ ജീരകവും വറത്തെടുക്കുകശേഷം ഈ കൂട്ടിലേക്ക് ചേർക്കുക ,കുറച്ച് കട്ടിയുള്ള പരുവമാണ് (മാവ് )വേണ്ടത് ശേഷം ഉണ്ണിയപ്പ ചട്ടി അടുപ്പിൽ വെച്ച് ചട്ടി ചൂടായാൽ ഓയിൽ ഒഴിച്ച് ഓയിൽ ചൂടായ ശേഷം ഉണ്ണിയപ്പം ചുട്ടെടുക്കാം

NB : മാവിനെ 2 മുതൽ 3 മണിക്കൂർ വരെ മൂടിവെച്ചിട്ട് ഉണ്ണിയപ്പം ചുട്ടാൽ നല്ല സോഫ്റ്റ് ആയി കിട്ടും
അപ്പോ മാവ് അല്പം കാട്ടിയാവും, അല്പം ചൂടുവെള്ളം ഒഴിച്ച് ലൂസാക്കിയാൽ മതി എന്നിട്ട് ധൈര്യമായി ഉണ്ണിയപ്പം ചുട്ട് എടുത്തോ

Leave a Reply

Your email address will not be published. Required fields are marked *