വസ്ത്രത്തെ ട്രോളി ; ട്രോളര്‍മാരുടെ വായടപ്പിച്ച് ഉർവശി റൗട്ടേല
മോഡലും നടിയുമായ ഉർവശി റൗട്ടേലയുടെ വിമാനത്താവളത്തിലേക്കുള്ള വരവ് കണ്ട് കാഴ്ചക്കാർ ഒന്ന് ഞെട്ടി. എന്താണെന്നല്ലേ കാര്യം. ഒറ്റനോട്ടത്തിൽ നൈറ്റ് ഡ്രസ്സ് എന്ന് തോന്നുന്ന പിങ്ക് നിറത്തിലുള്ള വസ്ത്രം ധരിച്ചാണ് അവർ വിമാനത്താവളത്തിലേക്ക് എത്തിയത്.
യഥാർത്ഥത്തിൽ അത് താരത്തിന്റെ പുതിയ എയർപോർട്ട് ലുക്കായിരുന്നു. ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെ നിരവധിപേരാണ് കമന്റുകളുമായി എത്തിയത്. ഇനിയെങ്ങാനും കിടക്കയിൽ നിന്നും നേരെ വിമാനത്താവളത്തിലേക്ക് വന്നതാണോ ഇങ്ങനെ നീളുന്നു രസകരമായ കമന്റുകൾ. പിന്നാലെ താരം നൽകിയ മറുപടി ട്രോളർമാരുടെ വായടച്ചു.
“ഇഷ്ടമുള്ളത് ധരിക്കാൻ തനിക്ക് സ്വാതന്ത്ര്യമുണ്ടെന്നും ഫാഷൻ എന്താണെന്ന് അറിയാത്തവരാണ് ഇത്തരം പരിഹാസ്യമായ കമന്റുകൾ പറയുന്നതെന്നും” താരം ചുട്ട മറുപടി നൽകി. എന്നിരുന്നാലും താരത്തിന്റെ പുതിയ ലുക്ക് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.