കോവിഡ് പോസിറ്റീവ്!!! യാത്രികയ്ക്ക് വിമാനത്തിന്റെ ടോയ്‌ലറ്റിൽ കഴിയേണ്ടിവന്നത് അഞ്ചുമണിക്കൂർ
150 യാത്രക്കാർ സഞ്ചരിക്കുന്ന വിമാനത്തിനുള്ളിൽ ഒരാൾക്ക് കോവിഡ് പോസിറ്റീവ് ആയാൽ എന്ത് ചെയ്യും. ഈയൊരു സാഹചര്യത്തിൽ പ്രശ്നങ്ങൾ സങ്കീർണ്ണമാകാതെ യാത്രികയ്ക്ക് വിമാനത്തിന്റെ ടോയ്‌ലറ്റിൽ കഴിയേണ്ടിവന്നത് അഞ്ചുമണിക്കൂർ. ഐസ്‌ലാൻഡിലെ റെജാവിക്കിൽ നിന്നും അമേരിക്കയിലെ ചിക്കോഗോയിലേക്ക് സഞ്ചരിച്ച എയർ വിമാനത്തിലെ യാത്രികയായ മരിസ ഫോറ്റിയോയ്ക്കാണ് ഇങ്ങനെ ഒരു പ്രതിസന്ധി നേരിടേണ്ടതായി വന്നത്. എൻ. ബി. ബി സി ചാനലിനു നൽകിയ അഭിമുഖത്തിലാണ് ഇത് അവർ വ്യക്തമാക്കിയത്.
സാധാരണഗതിയിൽ വിമാനയാത്രയ്ക്ക് മുൻപായി കോവിഡ് പരിശോധന നിർബന്ധമായും നടത്തണമെന്ന വ്യവസ്ഥയുണ്ട്. എന്നാൽ പരിശോധന ഫലത്തിനെക്കുറിച്ച് റിപ്പോർട്ടുകൾ വ്യക്തമല്ല.

യാത്രയ്ക്കിടയിൽ അസഹനീയമായ തൊണ്ടവേദനയും മറ്റു ശാരീരിക ബുദ്ധിമുട്ടുകളും അനുഭവപ്പെട്ടതിനെത്തുടർന്ന് അവർ തന്റെ കൈവശം കരുതിയിരുന്ന കോവിഡ് റാപ്പിഡ് ടെസ്റ്റ് കിറ്റ് ഉപയോഗിച്ച് സ്വയം പരിശോധിച്ചപ്പോഴാണ് താൻ രോഗബാധിതയാണെന്ന് മനസ്സിലായത്. തുടർന്ന് വിമാനത്തിലെ ജീവനക്കാരെ അറിയിക്കുകയും ബാക്കിയുള്ള 150 യാത്രക്കാരുടെ സുരക്ഷ മുൻനിർത്തി മാരിസയെ വിമാനത്തിന്റെ ടോയ്‌ലറ്റിലേക്ക് ഉടനടി മാറ്റുകയായിരുന്നു. ടോയ്‌ലറ്റിൽ നിന്നും അവർ പകർത്തിയ വീഡിയോ ടിക്ടോക്കിൽ പങ്കുവെച്ചിരുന്നു. ചുരുങ്ങിയ സമയം കൊണ്ട് നാലു മില്യൺ ആളുകളാണ് ഈ വീഡിയോ കണ്ടത്. യാത്രികയുടെ ആവശ്യാനുസരണം വിമാനത്തിലെ ജീവനക്കാർ ഭക്ഷണവും വെള്ളവും എത്തിച്ചു നൽകി. തുടർന്ന് ഐസ്ലാൻഡിൽ എത്തിയപ്പോൾ ഒരു ഹോട്ടലിന്റെ കോവിഡ് കേന്ദ്രത്തിൽ ഐസലേഷനിൽ കഴിയുകയും ചികിത്സ തേടുകയും ചെയ്തു.