വർഗ്ഗീയ ഫാസിസ്റ്റുകളുടെ തന്ത്രത്തെ ‘വർത്തമാനം’ പൊളിച്ചെഴുത്ത് നടത്തുന്നു
പി. ആർ സുമേരൻ
രാജ്യത്ത് നടമാടുന്ന ഹിന്ദുഫാസിസത്തിനെതിരെ ആഞ്ഞടിച്ച് ‘വര്‍ത്തമാനം’ രാജ്യാത്തെ സാമൂഹിക രാഷ്ട്രീയം ഇത്രമാത്രം വ്യക്തയോടെ ആവിഷ്കരിച്ച മറ്റൊരു മലയാള സിനിമയില്ലെന്ന് ചലച്ചിത്രനിരൂപകർ ഒന്നാകെ സാക്ഷ്യപ്പെടുത്തുന്നു.രാജ്യത്തിൻ്റെ വർത്തമാനകാല രാഷ്ട്രീയം പച്ചയായി തന്നെ ഈ സിനിമ ചിത്രീകരിച്ചിരിക്കുന്നു.സംഘ പരിവാർ രാഷ്ട്രീയം അഴിച്ച് വിട്ട് രാജ്യത്തെ ജനതയെ ഭിന്നിപ്പിക്കുന്ന ഹിന്ദു ഫാസിസ്റ്റുകളുടെ തന്ത്രത്തെ സിനിമ പൊളിച്ചെഴുതുകയാണ്. വെറുപ്പിൻ്റെ രാഷ്ട്രീയമാണ് ചിത്രം ചർച്ച ചെയ്യുന്നത്.
നിറത്തിൻ്റെയും,ഭക്ഷണത്തിൻ്റെയും പേരിൽ സംഘപരിവാർ ശക്തികൾ രാജ്യത്ത് നടത്തുന്ന അഴിഞ്ഞാട്ടം ചിത്രം ചാരുതയോടെ ഒപ്പിയെടുത്തിട്ടുണ്ട്. ജാതി രാഷ്ട്രീയം ഇത്ര തീവ്രതയോടെ സമീപകാലത്ത് ഒരു സിനിമയും ചർച്ച ചെയ്തിട്ടില്ല.ഇൻഡ്യയിൽ ഹിന്ദു വർഗ്ഗീയ വാദികൾ നടത്തി വരുന്ന ദേശവിരുദ്ധവും, ജനാധിപത്യവിരുദ്ധമായ നിരവധി സംഭവ വികാസങ്ങൾ വർത്തമാനം വളരെ ഗൗരവത്തോടെ സമീപിച്ചിട്ടുണ്ട്.
സംഘ പരിവാർ രാഷ്ട്രീയം രാജ്യത്ത് വേര് പിടിച്ച് തുടങ്ങിയാൽ ഉണ്ടാകുന്ന ഭയാനകമായ സംഭവങ്ങളെ വർത്തമാനം മുൻകൂട്ടി അറിയിക്കുന്നുണ്ട്. രാജ്യം നീങ്ങുന്ന ആപത്തുകളുടെ ചൂണ്ടുപലകയാണ് ഈ ചിത്രം. സമൂഹം ഭയത്തോടെ മാത്രം ഓർമ്മിക്കുന്ന കാര്യങ്ങൾ വളരെ ധൈര്യപൂർവ്വം വർത്തമാനം ചിത്രീകരിച്ചു എന്നതിൽ ചിത്രത്തിൻ്റെ അണിയറ പ്രവർത്തകർക്ക് അഭിമാനിക്കാം.ഇന്ത്യയുടെ സാമൂഹിക രാഷ്ട്രീയം ദൃശ്യവത്കരിക്കുന്നതിൽ സംവിധായകൻ സിദ്ധാർഥ് ശിവ വിജയിച്ചു.
ചാട്ടുളി പോലെമൂർച്ചയുള്ള വാക്കുകൾ പകർന്ന് തിരകഥാക്ക്യത്ത് ആര്യാടൻ ഷൗക്കത്ത് നമ്മെ അമ്പരിപ്പിച്ചു.പാർവ്വതി തിരുവോത്ത് വീണ്ടും അഭിനയ മികവിനാൽ ഞെട്ടിച്ചു കളഞ്ഞു. റോഷൻ മാത്യു പുതിയ വാഗ്ദാനമായി മാറി ക്കഴിഞ്ഞു. അഭിനേതാക്കൾ എല്ലാവരും മികച്ച പ്രകടനം കാഴ്ചവച്ചു.നല്ലയൊരു സിനിമാനുഭവം പകരുന്ന വർത്തമാനം ചരിത്രത്തിൻ്റെ ഇരുൾ വീണ വഴികളിൽ പ്രകാശം പരത്തുകയാണ്
സ്വാതന്ത്ര്യസമര സേനാനി മുഹമ്മദ് അബ്ദുള്‍ റഹ്മാനെ കുറിച്ച് ഗവേഷണം നടത്തുവാനായി ഡല്‍ഹിയിലെ ഒരു യൂണിവേഴ്സിറ്റിയിലേക്കു യാത്രതിരിച്ച മലബാറില്‍ നിന്നുള്ള ഒരു പെണ്‍കുട്ടി നേരിടുന്ന വെല്ലുവിളികളും പ്രതിസന്ധികളുമാണ് വര്‍ത്തമാനത്തിന്‍റെ പ്രമേയം. സമകാലിക ഇന്ത്യന്‍ സമൂഹം നേരിടുന്ന രാഷ്ട്രീയ സാമൂഹ്യ പ്രശ്നങ്ങളാണ് ചിത്രം ചര്‍ച്ച ചെയ്തത്. ‘ഫൈസാ സൂഫിയ’ എന്ന ഗവേഷക വിദ്യാര്‍ത്ഥിനിയുടെ കഥാപാത്രമാണ് പാര്‍വ്വതിയുടേത്.
ബാനര്‍ – ബെന്‍സി പ്രൊഡക്ഷന്‍സ്, സംവിധാനം – സിദ്ധാര്‍ത്ഥ് ശിവ, നിര്‍മ്മാണം – ബെന്‍സി നാസര്‍, ആര്യാടന്‍ ഷൗക്കത്ത്, കഥ-തിരക്കഥ-സംഭാഷണം – ആര്യാടന്‍ ഷൗക്കത്ത്, ക്യാമറ – അഴകപ്പന്‍,പശ്ചാത്തല സംഗീതം – ബിജിപാല്‍, പി.ആര്‍.സുമേരന്‍